എം.ആര്‍.ഐ സ്‌കാനിംഗ് സെന്ററില്‍ ഒളിക്യാമറ : ജീവനക്കാരന്‍ പിടിയില്‍

എ കെ ജെ അയ്യർ| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (09:49 IST)
ഭോപാല്‍: ഭോപാലിലെഎംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്‌കാന് സെന്ററിലെ ഒരു ജീവനക്കാരന പോലിന് അറസ്റ്റ് ചെയ്തു. ക്യാമറ വീഡിയോ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് എംആര്‍ഐ സെന്ററിലെ ജീവനക്കാരനായ വിശാല്‍ താക്കൂര്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആര്‍ഐ സ്‌കാനിംഗ് സെന്ററിലെ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറി പൊലീസ് സീല്‍ ചെയ്തു. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :