ബിസ്കറ്റ് മോഷ്ടിച്ചതിന് വിദ്യാര്‍ത്ഥിയെ സീനിയേഴ്സ് അടിച്ചുകൊന്നു, ആരുമറിയാതെ സ്കൂള്‍ അധികൃതര്‍ മൃതദേഹം സ്കൂള്‍ കാമ്പസില്‍ കുഴിച്ചിട്ടു!

Dehradun, School, body, murder, students, ഡെറാഡൂണ്‍, സ്കൂള്‍, മൃതദേഹം, വിദ്യാര്‍ത്ഥി, കൊലപാതകം
ഡെറാഡൂണ്‍| Last Modified വെള്ളി, 29 മാര്‍ച്ച് 2019 (14:28 IST)
സ്കൂളില്‍ പന്ത്രണ്ടുകാരനെ സഹവിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്നു. ആരുമറിയാതെ സ്കൂള്‍ അധികൃതര്‍ മൃതദേഹം അടക്കം ചെയ്തു. ഡെറാഡൂണിലെ ഒരു ബോര്‍ഡിംഗ് സ്കൂളിലാണ് സംഭവം. വാസു യാദവ് എന്ന വിദ്യാര്‍ത്ഥിയെയാണ് സഹവിദ്യാര്‍ത്ഥികള്‍ ക്രിക്കറ്റ് ബാറ്റും സ്റ്റമ്പുകളും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്നത്.

മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ് വാസുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. കുട്ടി മരിച്ചു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങിയ സ്കൂള്‍ അധികൃതര്‍ മൃതദേഹം ആരുമറിയാതെ സ്കൂള്‍ കാമ്പസിനുള്ളില്‍ അടക്കം ചെയ്യുകയായിരുന്നു.

പന്ത്രണ്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികളാണ് വാസു യാദവിനെ ആക്രമിച്ചത്. ചോരവാര്‍ന്നുകിടന്ന കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

തങ്ങളുടെ ബിസ്കറ്റ് മോഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വാസുവിനെ ക്ലാസ് റൂമിലിട്ട് മര്‍ദ്ദിച്ചത്. കുട്ടി മരിച്ച വിവരം സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ അറിയിക്കാന്‍ പോലും തയ്യാറായില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :