മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പരാതി നൽകി: പ്രതികാരം തീർക്കാൻ യുവാവ് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി

Sumeesh| Last Updated: ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (19:34 IST)
തൊടുപുഴ: മദ്യപിച്ച് ബഹളമുണ്ടാക്കിയതിൽ പരാതിപ്പെട്ടതിന് യുവാവ് മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തി. കാളിയാര്‍ കോടന്തറയില്‍ സദാനന്ദനാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. കൃത്യം നടത്തിയ ശേഷം പ്രതി ആൻസൺ തൊടുപുഴ ഡി വൈ എസ് പി ഓഫീസിൽ കീഴടങ്ങി.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് റബ്ബർ തോട്ടത്തിൽ കഴുത്തിനു വെട്ടേറ്റ നിലയിൽ സദാനന്ദനെ കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് ബൈക്കിലെത്തിയ പ്രതി സദാനന്ദനെ വെട്ടിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സദാനന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആൻസൻ സുഹൃത്തുക്കളുമായി മദ്യപിച്ച് ബഹളമുണ്ടാക്കി ബുദ്ധിമുട്ടുണ്ടാക്കുന്നതായി അയൽകാരനാനായ സദാനന്ദൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിനു പിന്നിൽ എന്ന് പൊലീസ് പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :