ജാതിപറഞ്ഞുള്ള അതിക്ഷേപവും ശകാരവും, സഹികെട്ട് പത്താംക്ലാസുകാരൻ അയൽക്കാരിയെ കുത്തിക്കൊന്നു, വീട്ടമ്മയുടെ ശരീരത്തിലേറ്റത് 25 കുത്തുകൾ

Last Modified ശനി, 16 മാര്‍ച്ച് 2019 (12:45 IST)
ജാതി പറഞ്ഞുള്ള അതിക്ഷേപവും ശകാരവും സഹിക്കവയ്യതെ പത്താംക്ലാസുകാരൻ അയൽക്കാരിയായ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി. പത്താംക്ലാസിലെ വാർഷിക പരീക്ഷയുടെ തലേദിവസമായിരുന്നു. കൊലപാതകം. സംഭവത്തിൽ പിടിയിലായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റിസ് ഹോമിലേക്ക് പൊലീസ് മാറ്റി.

രണ്ട് വീട്ടുകാർക്കുമായുള്ള ടെറസിൽ പരീക്ഷക്കായി പടിച്ചുകൊണ്ടിരിക്കവെ അയൽക്കാരിയായ വീട്ടമ്മ അതിക്ഷേപിച്ചതാണ് കുട്ടിയെ പ്രകോപിപ്പിച്ചത്. തുടർന്ന് അമ്മാവന്റെ പഴക്കറ്റയിൽ ചെന്ന് കത്തിയുമായി തിരികെയെത്തിയ ശേഷം വീട്ടമയെ കലിതീരുവോളം വിദ്യാർത്ഥി കുത്തുകയായിരുന്നു.

25 കുത്തുകളാണ് ഇവരുടെ സരീരത്തിൽ ഏറ്റിരുന്നത്. വീട്ടമ്മയെ സമീപ വാസികൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണപ്പെട്ട സ്ത്രീ മോഷമായ രീതിയിലാണ് കുട്ടിയോട് പെരുമാറിയിരുന്നത്. തന്റെ മറ്റു കൂട്ടുകാരോട് മാന്യമയും തന്നെ അതിക്ഷേപിക്കുന്നത തരത്തിലും സ്ത്രീ എപ്പോഴും സംസാരിക്കുമായിരുന്നു എന്ന് വിദ്യാർത്ഥി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :