മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ച നിലയിൽ

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 2 ജനുവരി 2019 (18:04 IST)
കോതമംഗലം: മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കോതമംഗലത്ത് നമ്പൂരിക്കുപ്പിലാണ് സംഭവം ഉണ്ടായത്.സജി ആന്റണി എന്ന 42കാരനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സജി ഭാര്യ പ്രിയയെ മക്കളുടെ മുൻ‌പിൽ‌വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രിയയുടെ കഴുത്തിലും നെഞ്ചിനുപിന്നിലും ആഴത്തിലേറ്റ കുത്താണ് മരണ കാരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയ ശേഷം ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.

കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും, സജിയുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്തുനിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ നടത്തുന്നതിനിടെയാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :