പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു, വനിതാ ഡോക്ടർക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

Sumeesh| Last Modified വെള്ളി, 10 ഓഗസ്റ്റ് 2018 (14:19 IST)
ക്യുവേട്ട: പ്രസവത്തിനിടെ കുഞ്ഞിന്റെ തലയറ്റു. വനിത ഡോക്ടർ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടെ സംഭവിച്ച പിഴവിനെ തുടർന്ന് കുഞ്ഞിന്റെ തലയറ്റു പോവുകയായിരുന്നു. ബലുചിസ്ഥാനിന്റെ തലസ്ഥാനമയ ക്യുവേട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് സംഭവം ഉണ്ടായത്.

തലയറ്റതിനെ തുടർന്ന് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കാൻ പോലും ഡോക്ടർ തയ്യാറായില്ല. യുവതിയെ അടുത്തുള്ള ആശുപത്രിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. പിന്നീട് അടുത്തുള്ള സിവിൽ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയക്ക് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.

സംഭവത്തിൽ വലിയ പ്രതിശേധമാണ് ഉയർന്നിരിക്കുന്നത്. ഡോക്ടറുടെ വീഴ്ചയിൽ നടപടിവേണമെന്നാവശ്യപ്പെട്ട് ദമ്പതികൾ ആശുപത്രിക്ക് മുന്നിൽ പ്രതിശേധമുയർത്തി. യാതൊരു വിധ മെഡിക്കൽ രേഖകളും ആശുപത്രി അധികൃതർ നങ്ങൾക്ക് നൽക്കിയില്ലെന്ന് മരണപ്പെട്ട കുഞ്ഞിന്റെ പിതാവ് നസീർ
പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :