ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും ഉയർത്തി

വെള്ളി, 10 ഓഗസ്റ്റ് 2018 (13:18 IST)

ഇടുക്കി അണക്കെട്ടിൽ മൂന്നു ഷട്ടറുകൾ ഒരുമീറ്റർ വീതം ഉയർത്തിയിട്ടും ക്രമാതീതമയി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാലാമത്തെ കൂടി ഉയർത്തി വൃഷ്ടി പെദേശത്ത് ലഭിക്കുന്ന മഴയുടെ അളവിൽ കുറവില്ലാത്തതിനാൽ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് നാലാമത്തെ ഷട്ടറും ഉയർത്താൻ തീരുമാനിച്ചത്.
 
നേരത്തെ ഉയർത്തിയിരുന്ന മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതം വീണ്ടും ഉയർത്തി ജലം കൂടുതൽ പുറത്തുവിട്ടിരുന്നു. ഇതോടെ സെക്കൻഡിൽ 4,25,000 ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോയിരുന്നത്. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. അവസാനം ലഭിച്ച റീഡിങ് അനുസരിച്ച് 2401.50 അടിയാണ് ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. 
 
ട്രയൽ റൺ നടത്തിയിട്ടും അർധരാത്രിയായപ്പോൾ 2400.38 അടിയായി ജലനിരപ്പ് ഉയർന്നു. ഇന്ന് രാവിലെ ജലനിരപ്പ് 2401 അടിയായി ഉയർന്നതോടെയാണ് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറക്കാൻ ധാരണയായത്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; ഇടമലയാറിന്റെ രണ്ടു ഷട്ടറുകൾ അടയ്ക്കും

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ...

news

'ദുരിതാശ്വാസ പ്രവർത്തനങ്ങൾ നല്ല രീതിയിൽതന്നെ, കേന്ദ്രത്തിന്റെ സഹായവും ലഭ്യമാണ്'; റവന്യൂ മന്ത്രി

സംസ്ഥാനത്ത് മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്‌ടത്തിൽ ദുരിതാശ്വാസ പ്രവർത്തനം ശരിയായ ...

news

‘സച്ചിൻ ഒന്നാം സ്ഥാനത്തെത്തിയിരുന്നു, പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ കോഹ്‌ലിയാണ്’- സൂപ്പർതാരത്തിന്റെ വെളിപ്പെടുത്തൽ

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ നിലവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ...

news

മൂന്ന് ഷട്ടറുകളും ഒരു മീറ്റർ വീതം ഉയർത്തി; സെക്കൻഡിൽ നാലേകാൽ ലക്ഷം ലീറ്റർ പുറത്തേക്ക്, കനത്ത ജാഗ്രതാ നിർദ്ദേശം

ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി മൂന്ന് ഷട്ടറുകൾ ഉയർത്തിയിട്ടും ജലനിരപ്പ് ...

Widgets Magazine