Sumeesh|
Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (20:34 IST)
ഡൽഹി: ഡൽഹിയിൽ വ്യാപാരി വെടിയേറ്റ് മരിച്ചു. കിഴക്കേ ഡൽഹിയിലെ ഗാസുപൂരിൽ ബുധനഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം ഉണ്ടായത്. ഗാസിപൂരിൽ കട നടത്തിയിരുന്ന 32 കാരനായ ഷാമിനാണ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
ബുധമാഴ്ച സ്വന്തം കടയുടെ പുറത്തു നിൽക്കുകയായിരുന്ന ഷാമിനെ ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് ആക്രമിക്കുകയയിരുന്നു. ഷാമിനു വേരെ വെടിയുതിർത്ത് ഇരുവരും ബൈക്കിൽ തന്നെ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള വ്യക്തി വൈരാഗ്യമാവാം കൊലപാതകത്തിനു പിന്നിൽ എന്നാണ് പൊലിസിന്റെ നിഗമനം. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ് ഇപ്പോൾ.