പമ്പ ഡാമിൽ റെഡ് അലർട് പ്രഖ്യാപിച്ചു; ഏത് സമയവും തുറന്നേക്കും

Sumeesh| Last Modified വ്യാഴം, 9 ഓഗസ്റ്റ് 2018 (19:31 IST)
പത്തനതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി സംഭരണ ശേശിക്കടുത്ത് എത്തിയതിനാൽ പ്രദേശത്ത് മൂന്നാം ഘട്ട റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 986 മീറ്റർ കടന്ന സാഹചര്യത്തിൽ ഇനി ഏതു സമയവും ഡാം തുറന്നേക്കാം.

986.33 മീറ്ററാണ് ഡാമിൽ പരമാവധി സംഭസിക്കാനാവുന്ന ജലം. ഡാം തുറക്കുന്നതിലൂടെ പമ്പയാറിലെ ജല നിരപ്പ് മൂന്നു മീറ്റർ വരെ ഉയർന്നേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ പമ്പഡാമിന്റെ താഴ്ഭാഗത്തെ ജനവാസ കേന്ദ്രങ്ങളിലും ഇരുകരകളിലുമുള്ള സബരിമല തീർത്ഥാടകർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :