വെബ്‌ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 9 മാര്‍ച്ച് 2020 (13:30 IST)
സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതാണ് പ്രകോപനമുണ്ടാക്കുന്നത്. ഇന്ത്യയിലെ പുരുഷൻമാർക്കിടയിൽ നടത്തിയ ഓൺലൈൻ സർവേയിൽ 70 ശതമാനത്തോളം പുരുഷൻമാരാണ് ഈ ഉത്തരം നൽകിയത്. ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർധിക്കുമോ എന്ന ചോദ്യത്തിന് അതേ എന്നാണ് കൂടുതൽ പുരുഷൻമാരും മറുപടി നൽകിയത്.
ഇന്ത്യയിലെ പത്ത് ഭാഷകളിലായി യുസി ബ്രൗസർ ആണ് സർവേ നടത്തിയത്. ഒരുലക്ഷത്തിലധികം പേർ സർവേയിൽ പങ്കാളികളായി. ഇതിൽ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് 38,236 പേരാണ് ഉത്തരം നൽകിയത്. ചെറിയ വസ്ത്രം ധരിക്കുന്നത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രകങ്ങൾക്ക് കാരണമാകും എന്ന് 26,771 പുരുഷന്മാരാണ് ഉത്തരം നൽകി.