ഭാര്യയെ കൊന്നു, മകനെ കെട്ടിത്തൂക്കി; വിഡിയോയെടുത്ത് മകൾ - പിതാവ് അറസ്‌റ്റില്‍

  bengaluru , cellphone , murder , police , suicide , കൊലപാതകം , പൊലീസ് , ആത്മഹത്യ
ബെംഗളൂരു| Last Modified തിങ്കള്‍, 3 ജൂണ്‍ 2019 (15:21 IST)
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനെ കൊന്ന് കെട്ടിത്തൂക്കിയ പിതാവ് അറസ്‌റ്റില്‍. 12 വയസുകാരനായ മകനെ വീട്ടിലെ ഫാനില്‍ കെട്ടിത്തുക്കുന്ന ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈല്‍ പകര്‍ത്തി. ബെംഗളൂരുവിലെ വിഭൂതിപൂരി സ്വദേശിയായ സുരേഷ് ബാബുവാണ് (45) ക്രൂരകൃത്യം ചെയ്‌തത്.

കടക്കെണിയാണ് കുടുംബത്തോടെ ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭയം മൂലം
മകള്‍ അലാം അടിച്ചതാണ് സമീപവാസികള്‍ ക്രൂരത അറിയാന്‍ കാരണമായത്.

ആദ്യം ഭാര്യയെ ആണ് സുരേഷ് ബാബു കൊലപ്പെടുത്തിയത്. തുടര്‍ന്ന് മേശയി‍ൽ കയറി നിന്ന് കിടക്കവിരി ചുരുട്ടി 12 വയസുകാരന്റെ കഴുത്തിൽ കെട്ടിയ ശേഷം ഫാനിലേക്ക് കൊളുത്തുകയായിരുന്നു. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. മകള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു.

കൊല്ലപ്പെട്ട ഭാര്യ തറയിൽ കിടക്കുന്നതും വിഡിയോയിൽ
കാണാം. ഇതിനിടെ ഭയന്നു പോയ പെണ്‍കുട്ടി അലാം അടിച്ചു. ഇതോടെ അയൽവാസികൾ ഓടിക്കൂടി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തിയതോടെ സുരേഷ് ബാബുവിന് ജീവനൊടുക്കാന്‍ സാധിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :