സ്ഥാനക്കയറ്റം ലഭിച്ചതിന് നടത്തിയ പാർട്ടിക്കിടെ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചു; കേണൽ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Updated: ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:55 IST)
കാണ്‍പൂര്‍: സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നടത്തിയ പാർട്ടിക്കിടെ സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ച കരസേനയിലെ അറസ്റ്റിൽ. പത്ത് വർഷത്തോളമായി ഭർത്താവിനൊപ്പം ഇന്ത്യയിൽ താമസിയ്ക്കുന്ന റഷ്യക്കാരിയായ യുവതിയെയാണ് കരസേനയിലെ കേണലായ ധീരജ് ഗെലോട്ട് പീഡനത്തിന് ഇരയാക്കിയത്. അറസ്റ്റ് അറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിയ്ക്കവെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.

പാർട്ടിക്കിടെ നൽകിയ മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അർധ ബോധാവസ്ഥയിലാക്കി ഭാര്യയെ കേണൽ പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗം ചെറുക്കാൻ ശ്രമിച്ചപ്പോൾ യുവതിയെ കേണൽ അക്രമിച്ചതായും പരാതിയിൽ പറയുന്നു. ബലാത്സംഗത്തിന് ഇരയായ യുവതി ജൂഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിൽ മൊഴി നൽകി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :