പന്ത്രണ്ടുകാരിയെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി

   police , girl , പെണ്‍‌കുട്ടി , പൊലീസ് , അറസ്‌റ്റ്
ഹൈദരാബാദ്| Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (13:39 IST)
പന്ത്രണ്ടുകാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തതായി റിപ്പോര്‍ട്ട്. തെലങ്കാനയിലെ ഗഡ്‌വാള്‍ ജില്ലയിലെ ജോഗു ലംബയിലാണ് സംഭവം. കേസെടുത്ത പൊലീസ് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു.

ബുധനാഴ്‌ചയാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി നേരത്തെ വീട്ടിലെത്തിയിരുന്നു. ഈ സമയം മാതാപിതാക്കള്‍ പുറത്ത് പോയിരുന്നു.

ഈ സമയം വീട്ടില്‍ എത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളായ രണു പേരും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഇവരുടെ ഒരു സുഹൃത്തും കൂടി പെണ്‍കുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

മാതാപിതാക്കള്‍ മടങ്ങി വന്നിട്ടും ഭയം മൂലം കുട്ടി വിവരം പുറത്തു പറഞ്ഞില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് പീഡനം നടന്ന കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോസ്‌കോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :