പെഹ്‌ലു ഖാനെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ തെളിവല്ലെന്ന് കോടതി, നീതി ലഭിച്ചില്ലെന്ന് കുടുംബം

Last Modified വ്യാഴം, 15 ഓഗസ്റ്റ് 2019 (17:25 IST)
അദ്ദേഹത്തിന്റെ കുടുംബം. ആള്‍ക്കൂട്ടം തന്റെ പിതാവിനെ മര്‍ദ്ദിച്ചു കൊന്നുവെന്ന് തെളിയിക്കാനുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നിട്ടും നീതി ലഭിച്ചില്ലെന്ന് പെഹ്‌ലു ഖാന്‍റെ മകന്‍ ഇര്‍ഷാദ് ഖാന് പറഞ്ഞു‍.

നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന വിധിയാണിതെന്ന് മകന്‍ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടര വര്‍ഷമായി നീതിക്കായി കാത്തിരിക്കുകയായിരുന്നു. നീതി ലഭിക്കുമെന്നും അതിലൂടെ പിതാവിന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആ പ്രതീക്ഷ തകര്‍ന്നെന്ന് മകന്‍ പറഞ്ഞു.

ആല്‍വാര്‍ കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പെഹ്‌ലു ഖാന് നീതി ലഭിച്ചില്ലെന്ന് ബന്ധുവായ ഹുസൈന്‍ ഖാനും പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് രാജസ്ഥാന്‍ സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്.

2017 ഏപ്രിലിലാണ് ഗോരക്ഷകര്‍ ഡല്‍ഹി – ആല്‍വാര്‍ ദേശീയ പാതയില്‍ വെച്ച് പെഹ്‌ലുഖാനെ ആക്രമിച്ചത്. ഹരിയാന സ്വദേശിയായ ഈ 55-കാരന്‍ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനായി പശുക്കളെ വാങ്ങാനാണ് ജയ്പൂരിലെത്തിയത്. പശുക്കളുമായി തിരിച്ചുപോകുമ്പോള്‍ കാലിക്കടത്ത് ആരോപിച്ച് ഒരു സംഘം ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏപ്രില്‍ 3-ന് മരിച്ചു.

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് 9 പേരെ പ്രതി ചേര്‍ത്തു. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചു. ഓഗസ്ത് 7-ന് വിചാരണ പൂര്‍ത്തിയായ കേസിലാണ് ഇന്നലെ വിധി വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :