നഷ്‌ടമായത് 9000 രൂപ, ദേഷ്യം സഹിക്കാനാകാതെ യുവാവ് ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്നു

മുംബൈ, വ്യാഴം, 8 മാര്‍ച്ച് 2018 (10:47 IST)

Widgets Magazine
 killed , sex worker , police , death , murder , ലൈംഗിക തൊഴിലാളി , സ്ത്രീ , പൊലീസ് , അ​ബ്ദു​ൾ ഹ​മീ​ദ് അ​ൻ​സാ​രി

പണം തട്ടിയെടുത്ത ലൈംഗിക തൊഴിലാളിയായ സ്ത്രീയെ കു​ത്തി​ക്കൊന്ന യുവാവ് അ​റ​സ്റ്റി​ൽ. കൊലയ്‌ക്കു ശേഷം ഒളിവില്‍ പോയ അ​ബ്ദു​ൾ ഹ​മീ​ദ് അ​ൻ​സാ​രിയാണ് (22) പൊലീസിന്റെ പിടിയിലായത്.

മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വാ​ജി ടെ​ർ​മി​ന​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു വെച്ചാണ് സംഭവം. റയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് അന്‍സാരിയുടെ 9000 രൂപ അടങ്ങിയ പേഴ്‌സ് കൊല്ലപ്പെട്ട സ്‌ത്രീ മോ​ഷ്ടി​ച്ചി​രു​ന്നു. പേഴ്‌സ് തിരികെ തരാന്‍ യുവാവ് ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ തയ്യാറായില്ല. ഇതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൊല നടത്തിയ ശേഷം ഒളിവില്‍ പോയ അന്‍സാരി യാദൃശ്ചിതകമായിട്ടാണ് പൊലീസിന്റെ പിടിയിലായത്. സംഭവം നടന്ന സ്ഥലത്തിന് 200 മീറ്റര്‍ അകലെ ഒരാള്‍ കത്തി വലിച്ചെറിഞ്ഞ ശേഷം ടാക്‌സിയില്‍ കയറി പോകുന്നതായി ദൃക്‌സാക്ഷി പൊലീസിനോട് വ്യക്തമാക്കി.

ദൃക്‌സാക്ഷിയുടെ മൊഴിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് അന്‍‌സാരിയെ കണ്ടെത്തുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.

അതേസമയം, കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തില്‍ ചെയ്തതല്ലെന്നും തന്റെ പണം തിരിച്ചു കിട്ടാന്‍ ഭയപ്പെടുത്താന്‍ ചെയ്തതാണെന്നും അന്‍‌സാരി പൊലീസിന് മൊഴി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ലൈംഗിക തൊഴിലാളി സ്ത്രീ പൊലീസ് അ​ബ്ദു​ൾ ഹ​മീ​ദ് അ​ൻ​സാ​രി Killed Police Death Murder Sex Worker

Widgets Magazine

വാര്‍ത്ത

news

ഒടുവില്‍ മഹാത്മാഗാന്ധിക്ക് നേരേയും! - ഇന്ത്യയെ ഇല്ലാതാക്കുകയാണോ ബിജെപിയുടെ ലക്ഷ്യം?

ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ബിജെപി ഭരിക്കുന്ന കാലം വിതൂരമല്ലെന്നാണ് സംഘപരിവാര്‍ ...

news

ഒരു മികച്ച സ്ത്രീക്കൊപ്പം എത്തുക എന്നത് ഏതൊരു പുരുഷനും ബാലികേറാ മലയാണ്: അരുണ്‍ ഗോപി

ഒരു അന്താ‍രാഷ്ട്ര വനിതാ ദിനം കൂടി. ആഗോളമായി സ്ത്രീകളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ...

news

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം; കല്ലെറിഞ്ഞത് കാവി വസ്ത്രധാരി

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും ...

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം; കല്ലെറിഞ്ഞത് കാവി വസ്ത്രധാരി

തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം. പ്രതിമയിൽ ചാർത്തിയിരുന്നു കണ്ണടയും ...

Widgets Magazine