ഇന്ത്യ നേരത്തെ തന്നെ മികച്ച ടീമായിരുന്നു, എന്നാൽ ഇപ്പോൾ എതിരാളികൾ ഭയക്കുന്ന ടീമായി മാറി: ഗിൽക്രിസ്റ്റ്

അഭിറാം മനോഹർ| Last Modified വെള്ളി, 10 നവം‌ബര്‍ 2023 (19:50 IST)
ലോകകപ്പില്‍ സ്വപ്നതുല്യമായ പ്രകടനം തുടരുന്ന ഇന്ത്യന്‍ ടീമിന്റെ ബൗളര്‍മാരെ പ്രശംസകൊണ്ട് മൂടി മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പിംഗ് താരം ആദം ഗില്‍ക്രിസ്റ്റ്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളിംഗ് ത്രയങ്ങളായ ജസ്പ്രീത് ബുമ്ര,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ് എന്നിവരെ നേരിടാന്‍ ആര്‍ക്കും തന്നെയാകുന്നില്ലെന്നും ഇന്ത്യന്‍ ബൗളിംഗിനെ എതിരാളികള്‍ ഭയപ്പെടുകയാണെന്നുമാണ് ഗില്‍ക്രിസ്റ്റിന്റെ വിലയിരുത്തല്‍.

ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്യുകയായിരിക്കും എല്ലാവര്‍ക്കും നല്ലത്. രാത്രി ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ഫ്‌ലെഡ് ലൈറ്റിന് കീഴില്‍ ബാറ്റ് ചെയ്യുക എന്നത് ദുഷ്‌കരമാകുമെന്നും ഗില്‍ക്രിസ്റ്റ് പറയുന്നു. ഇന്ത്യയും ആദ്യം ബാറ്റ് ചെയ്യാനാകും ശ്രമിക്കുകയെന്ന് ഞാന്‍ കരുതുന്നു. കോലിയെ പോലെ ഒരു ചെയ്‌സ് മാസ്റ്റര്‍ ഉള്ളതിനാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതും ഇന്ത്യയ്ക്ക് പ്രശ്‌നമാകില്ല. ഇന്ത്യയ്ക്ക് എക്കാലത്തും മികച്ച ബാറ്റിംഗ് നിരയുണ്ട്. എന്നാല്‍ ബൗളിംഗ് നിരയുടെ കരുത്താണ് ഇന്ത്യയെ എതിരാളികള്‍ ഭയക്കുന്ന ശക്തികളാക്കുന്നത്. ഗില്‍ക്രിസ്റ്റ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :