സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 2 നവംബര്‍ 2023 (07:58 IST)
ഹാര്‍ദിക് പാണ്ഡ്യ നെതര്‍ലന്‍ഡിനെതിരെ കളിക്കും. ഈമാസം 12 ന് നടക്കുന്ന സെമി ഫൈനലിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന മത്സരത്തിലാണ് ഹാര്‍ദിക് കളിക്കുന്നത്. പരിക്കേറ്റ താരത്തിന് രണ്ടു കളി നഷ്ടപ്പെട്ടിരുന്നു. ഇന്ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മത്സരവും താരത്തിന് നഷ്ടമാകും.
ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ഹാര്‍ദികിന് കാലില്‍ പരിക്കേറ്റത്. ഹാര്‍ദികിന് പകരം ടീമില്‍ ഇടം നേടിയ മുഹമ്മദ് ഷമി മികച്ച ഫോമിലാണ്.