Cricket worldcup 2023: ഇന്ത്യയിലെ പിച്ചുകൾ ഇതുപോലെയാണെങ്കിൽ ഇന്ത്യ തന്നെ ഫേവറേറ്റുകൾ, പരിഹാസവുമായി മൈക്കിൾ വോൺ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (19:50 IST)
ലോകകപ്പില്‍ ഓസീസിനെതിരെ ഇന്ത്യ നേടിയ വിജയത്തില്‍ പരിഹാസവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് ഓസീസ് അടിയറവ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനവുമായി മൈക്കിള്‍ വോണ്‍ രംഗത്ത് വന്നത്. ഇത്തരത്തിലുള്ള പിച്ചുകളാണ് ടൂര്‍ണമെന്റിലെങ്കില്‍ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത ഇന്ത്യയ്ക്ക് തന്നെയാണെന്ന് മൈക്കിള്‍ വോണ്‍ കുറിച്ചു.

ചെന്നൈയില്‍ നടന്ന മത്സരത്തില്‍ രവീന്ദ്ര ജഡേജ കുല്‍ദീപ് യാദവ് തുടങ്ങിയവരുടെ ബോളുകള്‍ക്ക് മുന്നിലാണ് ഓസീസ് പതറിയത്. ബാറ്റര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ 199 റണ്‍സിനാണ് ഓസ്‌ട്രേലിയന്‍ ഇന്നിങ്ങ്‌സ് അവസാനിച്ചത്. മറുപടി ബാറ്റിംഗില്‍ മുന്‍നിര ബാറ്റര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ 6 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :