നോക്കൗട്ടിന് മുൻപ് ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി, പരിക്കേറ്റ ഹാർദ്ദിക് പാണ്ഡ്യ ലോകകപ്പിൽ നിന്നും പുറത്ത്

അഭിറാം മനോഹർ| Last Modified ശനി, 4 നവം‌ബര്‍ 2023 (10:07 IST)
ഏകദിന ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും ഇന്ത്യൻ ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യ പുറത്ത്. കാൽക്കുഴയ്ക്കേറ്റ പരിക്കിൽ നിന്നും മോചിതനാവാത്തതാണ് പാണ്ഡ്യയ്ക്ക് തിരിച്ചടിയായത്. പേസർ പ്രസിദ്ധ് കൃഷ്ണയെ പകരക്കാരനായി ടീമിലെടുത്തു.


ബംഗ്ലാദേശിനെതിരെ പൂനെയിൽ നടന്ന മത്സരത്തിനിടെയായിരുന്നു ഹാർദ്ദിക്കിന് പരിക്കേറ്റത്. പരിക്കേറ്റതിനെ തുടർന്ന് ന്യൂസിലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയുമുള്ള മത്സരങ്ങൾ ഹാർദ്ദിക്കിന് നഷ്ടമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :