നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി, പോയന്റ് പട്ടികയില്‍ പാകിസ്ഥാനെയും പിന്നിലാക്കി അഫ്ഗാന്‍ കുതിപ്പ്

അഭിറാം മനോഹർ| Last Modified ശനി, 4 നവം‌ബര്‍ 2023 (09:27 IST)
ഏകദിന ലോകകപ്പ് പോയന്റ് പട്ടികയില്‍ പാകിസ്ഥാനെ പിന്തള്ളി അഫ്ഗാന്‍. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അഫ്ഗാന്‍. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോട് കൂടിയായിരുന്നു അഫ്ഗാന്‍ വിജയം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ 31.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഹഷ്മതുള്ള ഷാഹിദി(34 പന്തില്‍ 56), റഹ്മത്ത് ഷാ(54 പന്തില്‍ 52) എന്നിവരാണ് അഫ്ഗാന്‍ നിലയില്‍ തിളങ്ങിയത്. നേരത്തെ 3 വിക്കറ്റുകള്‍ സ്വന്തമാക്കിയ മുഹമ്മദ് നബിയാണ് നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി. 58 റണ്‍സ് നേടിയ സിബ്രാന്‍ഡ് എങ്കല്‍ബ്രഷ്,42 റണ്‍സെടുത്ത മാക്‌സ് ഒഡൗഡ് എന്നിവരാണ് നെതര്‍ലന്‍ഡ്‌സിനായി തിളങ്ങിയത്.

നിലവില്‍ അഫ്ഗാനിസ്ഥാനും ന്യൂസിലന്‍ഡിനും 8 പോയിന്റാണുള്ളത്. എന്നാല്‍ മികച്ച റണ്‍റേറ്റിന്റെ ബലത്തില്‍ ന്യൂസിലന്‍ഡാണ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :