ജയിച്ച് കയറി മഴ; സെമിയിലും ഫൈനലിലും മഴയാണേൽ എന്ത് സംഭവിക്കും? അന്തിമ ജയം ആർക്ക്?

Last Modified ശനി, 15 ജൂണ്‍ 2019 (09:26 IST)
ലോകകപ്പ് തുടങ്ങും മുൻപ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കാത്ത ഒരു പ്രതിസന്ധിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇം‌ഗ്ലണ്ടിൽ വില്ലനായി എത്തിയത് മഴയാണ്. ഇതുവരെ നാല് മത്സരങ്ങളാണ് മൂലം മാറ്റി വെയ്ക്കേണ്ടി വന്നത്.

ഗ്രൂപ്പ് ഘട്ടത്തിലേതു പോലെ തന്നെ സെമിയിലും ഫൈനലിലും മഴ പെയ്താലോ? ഇതിനുളള പരിഹാരം ഐസിസി കണ്ടിട്ടുണ്ട്. റിസര്‍വ് ഡേ നിശ്ചയിച്ചാണ് ഐസിസി ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ റിസര്‍വ് ഡേയും കളിക്കാനായില്ലെങ്കില്‍ എന്ത് ചെയ്യും?. ഇതില്‍ സെമിയിലും ഫൈനലിലും രണ്ട് തരം മാനദണ്ഡമാണ് ഐസിസി പുലര്‍ത്തുക. സെമിയില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പോയിന്റ് ടേബിളില്‍ മുന്നിലുണ്ടായ ടീം ഫൈനലിലേക്ക് കടക്കും. ഫൈനലില്‍ മഴ പെയ്താല്‍ രണ്ട് ടീമുകളും കൂടി കപ്പ് പങ്കുവെയ്ക്കും.

ഗ്രൂപ്പ് ഘട്ടത്തില്‍ മഴ മൂലം മത്സരം
ഉപേക്ഷിക്കേണ്ടി വരികയാണ്ൺക്കീൾ അവസാന നാല് പേരെ കണ്ടെത്താന്‍ നെറ്റ് റണ്‍റേറ്റിനെ ആശ്രയിക്കും. ടൂര്‍ണമെന്റില്‍ ഉടനീളം ഓരോ ഓവറിലും ആ ടീം സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സില്‍ നിന്ന്, ടൂര്‍ണമെന്റില്‍ ആ ടീമിനെതിരെ ഓരോ ഓവറിലും സ്‌കോര്‍ ചെയ്തിരിക്കുന്ന ശരാശരി റണ്‍സ് കുറയ്ക്കും.

നിശ്ചിത ഓവര്‍ തികയുന്നതിന് മുമ്പ് ടീം ഓള്‍ ഔട്ടായാല്‍, ഓള്‍ ഔട്ടായ ഓവര്‍ പരിഗണിക്കാതെ, നിശ്ചിത ഓവര്‍ തന്നെ കണക്കാക്കിയാവും നെറ്റ് റണ്‍റേറ്റ് കാണുക. റിസല്‍ട്ട് ലഭിച്ച മത്സരങ്ങളുടെ നെറ്റ് റണ്‍ റേറ്റ് മാത്രമാവും ഇങ്ങിനെ കണക്കു കൂട്ടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :