ആരാധകര്‍ക്ക് കണ്ടംവഴി ഓടാം; ഇന്ത്യ - പാകിസ്ഥാന്‍ മത്സരവും മഴ കൊണ്ടു പോകും

 icc world cup 2019 , india , pakistan , weather report , മഴ , ഇന്ത്യ , പാകിസ്ഥാന്‍ , ലോകകപ്പ് , കോഹ്‌ലി
മാഞ്ചസ്‌റ്റര്‍| Last Modified വെള്ളി, 14 ജൂണ്‍ 2019 (18:38 IST)
ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പിലെ - പാകിസ്ഥാന്‍ ക്ലാസിക് പോരാട്ടം കൊണ്ടു പോകുമെന്ന് കാലവസ്ഥാ പ്രവചനം. മാഞ്ചസ്‌റ്ററില്‍ ഞായറാഴ്‌ച ഇടക്കിടെ മഴയെത്തും. ആകാശം ഇരുണ്ടു മൂടിയതാകുമെന്നുമാണ് റിപ്പോര്‍ട്ട്.

മേഘാവൃതമായ ആകാശവും ഇടക്കിടെയ മഴയുമായിരിക്കും ഞായറാഴ്‌ച ഉണ്ടാകുക. രാവിലെ ഒമ്പതു മണിയോടെയും 11 മണിയോടെയും ഉച്ചക്ക് രണ്ട് മണിയോടെയും മഴയെത്തും. ചിലപ്പോള്‍ ഇടവേളകളില്ലാതെ ചാറ്റല്‍ മഴയും തുടരും.

ശനിയാഴ്‌ച വൈകിയും മഴ എത്തിയാല്‍ ഔട്ട്‌ഫീല്‍ഡ് നനഞ്ഞ് കുതിരും. ഞായറാഴ്‌ച രാവിലെ വെയില്‍ എത്തിയില്ലെങ്കില്‍ ഗ്രൌണ്ട് ഉണങ്ങില്ല. എന്നാല്‍, ഞായറാഴ്‌ച രാവിലെ പോലും ചെറിയ തോതില്‍ മഴ ഉണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :