ജയ സാധ്യത ഇന്ത്യക്കോ ന്യൂസിലന്‍ഡിനോ ?; തുറന്ന് പറഞ്ഞ് കോഹ്‌ലി

  virat kohli , team india , world cup , rohith , ഇന്ത്യ , ന്യൂസിലന്‍ഡ് , കോഹ്‌ലി , രോഹിത് ശര്‍മ്മ
മാഞ്ചസ്‌റ്റര്‍| Last Modified തിങ്കള്‍, 8 ജൂലൈ 2019 (18:29 IST)
ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ നയം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.

ന്യൂസിലന്‍ഡിനെ നേരിടുന്ന പ്ലെയിംഗ് ഇലവനെ കുറിച്ച് തീരുമാനം ആയിട്ടില്ല. നോക്കൗട്ട് മത്സരങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതാണ്. ഇവിടെ ഏത് ടീമാണോ സമ്മര്‍ദ്ദത്തെ നന്നായി അതിജീവിക്കുന്നത്, അവര്‍ക്കായിരിക്കും ജയ സാധ്യത.

അച്ചടക്കത്തോടെ മാത്രമെ കിവിസിനെതിരെ കളിക്കാന്‍ കഴിയൂ. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ ഓപ്പണറുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ തനിക്കാകുമെന്ന് കെ എല്‍ രാഹുല്‍ തെളിയിച്ചു. നിലവില്‍ ലോകത്തെ മികച്ച ഏകദിന താരം രോഹിത് ശര്‍മയാണ് എന്നും കോഹ്‌ലി വ്യക്തമാക്കി.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കല്ല താന്‍ പ്രധാന്യം നല്‍കുന്നത്. രോഹിത്തും ഇക്കാര്യം പറഞ്ഞിരുന്നു. ടീമിന് വേണ്ടി പുറത്തെടുക്കുന്ന പ്രകടനത്തില്‍ താന്‍ തൃപ്‌തനാണെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :