ന്യൂസിലന്‍ഡിനെ തരിപ്പണമാക്കാന്‍ കോഹ്‌ലി; ടീമില്‍ നിര്‍ണായക മാറ്റങ്ങള്‍ - സാധ്യതാ ടീം ഇങ്ങനെ!

 Semi-Final , ICC World Cup , New Zealand , India's , ലോകകപ്പ് , ന്യൂസിലന്‍‌ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് , കെയ്‌ന്‍ വില്യംസണ്‍ , രാഹുല്‍ - രോഹിത് ശര്‍മ്മ
മാഞ്ചസ്‌റ്റര്‍| Last Modified തിങ്കള്‍, 8 ജൂലൈ 2019 (15:06 IST)
ലോകകപ്പ് കൈപ്പിടിയിലൊതുക്കാനുള്ള പോരാട്ടത്തില്‍ നാല് ടീമുകള്‍ അവശേഷിക്കുന്നു. ഇന്ത്യ, ന്യൂസിലന്‍‌ഡ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ ഏകദിന ലോകകപ്പിലെ നാല് മുന്‍‌നിര ടീമുകള്‍. ആദ്യ സെമിയില്‍ വിരാട് കോഹ്‌ലിയും സംഘവും നേരിടേണ്ടത് കെയ്‌ന്‍ വില്യംസണ്‍ നയിക്കുന്ന കിവികളെ.

നിര്‍ണായ പോരാട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പതിവ് പോലെ കെ എല്‍ രാഹുല്‍ - രോഹിത് ശര്‍മ്മ സഖ്യം ഓപ്പണ്‍ ചെയ്യും. കോഹ്‌ലി മൂന്നാമത് എത്തുമ്പോള്‍ നാലാമനായി പന്ത് ക്രീസിലെത്തും. മധ്യനിരയുടെ കാവല്‍‌ക്കാരനായി ധോണി അഞ്ചാമത് എത്തുമ്പോള്‍ ആറാം സ്ഥാനം ദിനേഷ്
കാര്‍ത്തിക്ക് തുടരും. പവര്‍ഹിറ്ററായ ഹാര്‍ദ്ദിക് പാണ്ഡ്യ പിന്നാലെ എത്തും.

ബോളിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരങ്ങളില്‍ അധികം റണ്‍ വിട്ടു നല്‍കിയെങ്കിലും ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ നിലനിന്നേക്കും. കുല്‍‌ദീപിന് പകരം ചാഹല്‍ എത്താ‍നുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ രവീന്ദ്ര ജഡേജ ടീമില്‍ തുടരും. ചാഹലും കുല്‍‌ദീപും ടീമിലെത്തിയാല്‍ ജഡേജ പുറത്തിരിക്കും. എന്നാല്‍, ശ്രീലങ്കയ്‌ക്കെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ ജഡേജയെ തഴയാന്‍ സാധ്യത കുറവാണ്.

കേദാര്‍ ജാദവ് പതിവ് പോലെ പുറത്തിരിക്കും. ധോണിക്ക് ശേഷം കാര്‍ത്തിക്ക്, പാണ്ഡ്യ, ജഡേജ എന്നിവര്‍ എത്തുന്നത് ബാറ്റിംഗ് ഓര്‍ഡര്‍ ശക്തപ്പെടുത്തുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. ആറാമത് ഒരു ബോളര്‍ കൂടി വേണമെന്നാണ് തീരുമാനമെങ്കില്‍ കാര്‍ത്തിക്ക് പുറത്തിരിക്കും. പകരം ജാദവ് ടീമിലിടം നേടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :