‘നാലാം നമ്പറല്ല പ്രശ്‌നം, കോഹ്‌ലി ലോകകപ്പ് ഉയര്‍ത്താന്‍ ഇതാണ് ആവശ്യം’; തുറന്ന് പറഞ്ഞ് സച്ചിന്‍

  virat kohli , team india , cricket , dhoni , sachin tendulkar , സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ , വിരാട് കോഹ്‌ലി , ധോണി , ലോകകപ്പ്
ലണ്ടന്‍| Last Updated: ബുധന്‍, 29 മെയ് 2019 (15:26 IST)
സഹതാരങ്ങളുടെ പിന്തുണയില്ലാതെ വിരാട് കോഹ്‌ലിക്ക് ലോകകപ്പ് ജയിക്കാനാവില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഓരോ മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ ഒന്നോ രണ്ടോ താരങ്ങള്‍ മുന്നേക്ക് വരണം. നിര്‍ണായ ഘട്ടങ്ങളില്‍ ഇത് സംഭവിച്ചില്ലെങ്കില്‍ നിരാശയായിരിക്കും ഫലമെന്നും സച്ചിന്‍ പറഞ്ഞു.

താരങ്ങളുടെ പൂര്‍ണ്ണ പിന്തുണയാണ് കോഹ്‌ലിക്ക് വേണ്ടത്. ലോകകപ്പില്‍ നാലാം നമ്പര്‍ ബാറ്റ്‌സ്‌മാനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ല. നാലാം നമ്പര്‍ പൊസിഷന്‍ എന്നത് നമ്പര്‍ മാത്രമാണ്. ഏത് പൊസിഷനിലും കളിക്കാനുള്ള താരങ്ങള്‍ നമുക്കുണ്ടെന്നും സച്ചിന്‍ വ്യക്തമാക്കി.

സാഹചര്യത്തിന് അനുസരിച്ച് എല്ലാ ബാറ്റ്‌സ്‌മാനും കളിക്കുക എന്നതാണ് പ്രധാനം. അത് നാലോ ആറോ എട്ടോ ആകട്ടെ.
മധ്യ ഓവറുകളില്‍ കുല്‍‌ദീപ് യാദവിനും യുസ്‌വേന്ദ്ര ചാഹലിനും നിര്‍ണായകമാണ്. യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും പി ടി ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ സച്ചിന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :