പന്ത് ‘പറക്കില്ല‘, ജാദവ് ഇംഗ്ലണ്ടിലേക്ക്; സ്ഥിരീകരണവുമായി മുഖ്യ സെലക്‌ടര്‍

 kedar jadhav , team india , world cup , kohli , dhoni , pant , ഋഷഭ് പന്ത് , കോഹ്‌ലി , ധോണി , ലോകകപ്പ്
മുംബൈ| Last Modified ചൊവ്വ, 21 മെയ് 2019 (14:44 IST)
ഐ പി എല്‍ മത്സരത്തിനിടെ പരുക്കേറ്റ് ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേറ്റ കേദാര്‍ ജാദവ് ആരോഗ്യം പൂര്‍ണ്ണമായും വീണ്ടെടുത്തു. താരത്തിന്റെ പരുക്ക് ഭേദമായെന്നും ലോകകപ്പില്‍ കളിക്കാന്‍ കഴിയുമെന്നും മുഖ്യ സെലക്‌ടര്‍ എം എസ് കെ പ്രസാദ് സ്ഥിരീകരിച്ചു.

ജാദവ് പൂര്‍ണ ആരോഗ്യവാനാണെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ടീം ഫിസിയോ പാട്രിക്കില്‍ നിന്ന് തിങ്കളാഴ്‌ച ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജാദവിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ടീം മാനേജ്‌മെന്‍റും സെലക്‌ടര്‍മാരും സംതൃപ്തരാണ്. ബുധനാഴ്‌ച ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പറക്കും. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ മത്സരത്തില്‍ കേദാറിന്‍റെ സേവനം ലഭ്യമാകുമെന്നുമെന്നും പ്രസാദ് പറഞ്ഞു.

ജാദവ് കളിക്കുമെന്ന് വ്യക്തമായതോടെ ആരാധകരുടെ പ്രിയതാരം ഋഷഭ് പന്ത് ഇത്തവണത്തെ ലോകകപ്പില്‍ കളിക്കില്ലെന്ന് വ്യക്തമായി. ജാദവിന് കളിക്കാന്‍ സാധിച്ചില്ലെങ്കില്‍ റിസര്‍വ് താരമായിരുന്നു പന്തിന് ഇംഗ്ലണ്ടിലേക്ക് പോകാമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :