മൈതാനത്ത് തീപ്പാറുന്ന മത്സരം; ഉടുതുണിയില്ലാതെ ഗ്രൗണ്ടിൽ ആരാധകന്റെ കസർത്ത്; കോട്ടൂരി തുണിയുടുപ്പിച്ച് സെക്യൂരിറ്റി ജീവനക്കാർ; വീഡിയോ

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ആം ഓവറിലാണ് സംഭവം നടന്നത്.

Last Updated: വ്യാഴം, 4 ജൂലൈ 2019 (15:52 IST)
ചെസ്റ്റര്‍-ലെ-സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച നടന്ന ഇംഗ്ലണ്ട് – ന്യൂസീലന്‍ഡ് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ ഒരു അപ്രതീക്ഷിത അതിഥിയെത്തി. പരിപൂര്‍ണ്ണ നഗ്നനായി പിച്ചിലേക്ക് ഓടിക്കയറിയ ഈ അതിഥി അഞ്ച് മിനിറ്റോളമാണ് മത്സരം തടസ്സപ്പെടുത്തിയത്.

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ 34-ആം ഓവറിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്ത് കടന്ന അയാള്‍ കാണികളെ ശരിക്കും രസിപ്പിച്ചു. പിച്ചിലെത്തി തലകുത്തിമറിയുകയും മൈതാനത്തിനു ചുറ്റും ഓടുകയും ചെയ്തു. പിന്നാലെ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ പിടിച്ച് തുണിയുടുപ്പിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ന്യൂസിലാന്‍ഡ് ബാറ്റ്സ്മാൻമാരായ ടോം ലതമും, മിച്ചൽ സാന്‍റ്നറുമായിരുന്നു അപ്പോള്‍ ബാറ്റു ചെയ്തിരുന്നത്. അവര്‍ക്കരികിലെത്തി അയാള്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :