ഞെട്ടലോടെ ഇന്ത്യന്‍ ക്രിക്കറ്റും ആരാധകരും; ലോകകപ്പിനുശേഷം ധോണി വിരമിക്കുമെന്ന് റിപ്പോര്‍ട്ട്

 ms dhoni , international cricket , world cup match , team india , ധോണി , ലോകകപ്പ് , ധോണി വിരമിക്കല്‍ , കോഹ്‌ലി , രവി ശാസ്‌ത്രി
ലണ്ടന്‍| Last Modified ബുധന്‍, 3 ജൂലൈ 2019 (15:41 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിക്കുകയും ഇന്നത്തെ ടീമിനെ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്‌ത മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം ധോണിയുടെ കരിയറിലെയും അവസാന മത്സരമായിരിക്കുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഎയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരിശീലകന്‍ രവി ശാസ്‌ത്രി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ബിസിസിഐയിലെ ചില അംഗങ്ങള്‍ എന്നിവരില്‍ മത്രം ഒതുങ്ങു നിന്ന റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. ഇന്ത്യന്‍ ടീം മാനേജ്മെന്റ് രഹസ്യമായി സൂക്ഷിച്ചിരുന്ന വിവരം ചോര്‍ന്നത് എങ്ങനെയാണെന്ന് വ്യക്തമല്ല.

ഇന്ത്യ ലോകകപ്പ് സെമി ഫൈനലിന് യോഗ്യത നേടിയെങ്കിലും ഫൈനലില്‍ എത്തുന്നതുവരെ ഇക്കാര്യം പുറത്തുവിടരുതെന്നാണ് ടീം മാനേജ്മെന്റിന്റെ നിലപാട്. അങ്ങനെ എങ്കില്‍ ലോകകപ്പ് ഫൈനല്‍ ധോണിയുടെ വിരമിക്കല്‍ മത്സരമായിരിക്കും.

ധോണി ഈ ലോകകപ്പിന് ശേഷം ഇന്ത്യക്കായി തുടര്‍ന്ന് കളിക്കുമോ എന്ന് സംശയമാണെന്ന് ബിസിസിഐ
പ്രതിനിധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഈ നിമിഷത്തില്‍ കാര്യങ്ങള്‍ പ്രവചിക്കുക ബുദ്ധിമുട്ടാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന്
വിരമിക്കാനുള്ള തീരുമാനവും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനവും ധോണി ഇത്തരത്തില്‍ പൊടുന്നനെ എടുത്തവയായിരുന്നു എന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്നാല്‍ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ച് ബിസിസിഐയോ സെലക്ഷന്‍ കമ്മറ്റിയോ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം. ഈ ലോകകപ്പില്‍ മെല്ലപ്പോക്കിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പഴികേട്ട താരമാണ് ധോണി. ഏഴ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :