ലോകകപ്പില്‍ ഏറ്റവും ഭയക്കേണ്ട താരം ആരെന്ന് പറഞ്ഞ് പോണ്ടിംഗ്

 ricky ponting , england , team india , cricket , ജോസ് ബട്‌ലര്‍ , റിക്കി പോണ്ടിംഗ് , ഇംഗ്ലണ്ട്
ലണ്ടന്‍| Last Updated: ബുധന്‍, 29 മെയ് 2019 (15:25 IST)
ഏകദിന ലോകകപ്പില്‍ ഏറ്റവും ഭയക്കേണ്ട താരം ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറായിരിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്.

എതിരാളികള്‍ക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്ന താരമായിരിക്കും അദ്ദേഹം. ആതിഥേയരായ ഇംഗ്ലണ്ട് നിരയില്‍ ഒരുപിടി സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും അവരില്‍ ഏറ്റവും കേമന്‍ ബ‌ട്‌ലറായിരിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

കഴിഞ്ഞ 2-3 വര്‍ഷങ്ങളായി ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരിക്കെ എനിക്ക് അദ്ദേഹത്തെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്ന താരം കൂടിയാണ് ബട്‌ലറെന്നും മുന്‍ ഓസീസ് നായകന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :