‘ഗ്ലൗവിലല്ല, ബാറ്റില്‍ പതിപ്പിക്കണം’; ധോണിക്ക് കട്ടസപ്പോര്‍ട്ടുമായി സെവാഗ്

  virender sehwag , ms dhoni , team india , cricket , balidan badge , ബലിദാന്‍ ചിഹ്നം , മഹേന്ദ്ര സിംഗ് ധോണി , ദക്ഷിണാഫ്രിക്ക , സെവാഗ് , ഐസിസി . ലോകകപ്പ്
ന്യൂഡല്‍ഹി| Last Modified ഞായര്‍, 9 ജൂണ്‍ 2019 (17:21 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് പോരട്ടത്തില്‍ ബലിദാന്‍ ചിഹ്നം പതിച്ച ഗ്ലൗവുമായി കളത്തിലിറങ്ങി വിവാദത്തിലായ മഹേന്ദ്ര സിംഗ് ധോണിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

കീപ്പിങ് ഗ്ലൗവില്‍ ബലിദാന്‍ ചിഹ്നം ഉപയോഗിക്കുന്നതിനു പകരം ഐസിസിയുടെ അനുമതി വാങ്ങി ബാറ്റില്‍ ഈ ചിഹ്നം ഉപയോഗിക്കണമെന്നാണ് സെവാഗ് നിര്‍ദേശിക്കുന്നത്.

ഒരാള്‍ക്ക് ബാറ്റില്‍ രണ്ടു ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ലോഗോ താന്‍ ബാറ്റില്‍ പതിപ്പിച്ചത് ഇപ്രകാരമാണ്. അങ്ങനെയാണെങ്കില്‍ ധോണിക്ക് ബലിദാന്‍ ചിഹ്നം ബാറ്റില്‍ പതിപ്പിക്കാമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

പല മത്സരങ്ങളിലും രണ്ട് ലോഗോയുള്ള ബാറ്റുമായി താ‍ന്‍ കളിച്ചിട്ടുണ്ടെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സെവാഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :