രക്ഷിക്കാന്‍ ധോണിക്കായില്ല; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത് - ജയം പിടിച്ചെടുത്ത് ന്യൂസിലന്‍ഡ്

 india vs new zealand , world cup 2019 , team india , kohli , ധോണി , ലോകകപ്പ് , കോഹ്‌ലി , ഇന്ത്യ , ന്യൂസിലന്‍ഡ്
മാഞ്ചസ്‌റ്റര്‍| Last Modified ബുധന്‍, 10 ജൂലൈ 2019 (19:50 IST)
ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ പൊരുതി തോറ്റു. രവീന്ദ്ര ജഡേജയുടെ
(59 പന്തില്‍ 77) തകര്‍പ്പന്‍ അർദ്ധ സെഞ്ചുറിയും മഹേന്ദ്ര സിംഗ് ധോണിയുടെ (72 പന്തില്‍ 50) പ്രകടനവും പാതിവഴിയിൽ അവസാനിച്ചതോടെ ഇംഗ്ലണ്ട് ലോകകപ്പില്‍ നിന്ന് വിരാട് കോഹ്‌ലിയും സംഘവും പുറത്തായി.


240 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ, 49.3 ഓവറിൽ 221 റൺസിന് ഓൾഔട്ടായി. തോൽവി 18 റൺസിന്. ഏഴാം വിക്കറ്റിൽ ധോണി - കാര്‍ത്തിക് സഖ്യം 116 റൺസ് കൂട്ടിച്ചേർത്തു. ജഡേജ പുറത്താ‍യതിന് ശേഷം 48മത് ഓവറില്‍ അനാവശ്യ റണ്ണിന് വേണ്ടി ഓടി ധോണി റണ്‍ഔട്ടായതാണ് വഴിത്തിരിവായത്.

മുൻനിര ബാറ്റ്സ്മാൻമാർ കൂട്ടത്തോടെ കൂടാരം കയറിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. രോഹിത് ശർമയാണ് ആദ്യം പുറത്തായത്. സ്കോർ ബോർഡിൽ 24 റൺസ് എത്തുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ രോഹിത് ശർമ (നാലു പന്തിൽ ഒന്ന്), ലോകേഷ് രാഹുൽ (ഏഴു പന്തിൽ ഒന്ന്), ക്യാപ്റ്റൻ വിരാട് കോലി (ആറു പന്തിൽ ഒന്ന്), ദിനേഷ് കാർത്തിക് 25 പന്തിൽ ആറ്) റിഷഭ് പന്ത് (56 പന്തിൽ 32)എന്നിവരാണ് പുറത്തായത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച കിവീസ് ഇന്നിങ്സ് ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :