ഇന്ത്യ തോറ്റപ്പോൾ ‘പണി കിട്ടിയത്’ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ബംഗ്ലദേശിനും; സെമി സാധ്യത തുലാസിൽ

തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തു തുടരുന്നു.

Last Modified തിങ്കള്‍, 1 ജൂലൈ 2019 (09:05 IST)
ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ആതിഥേയര്‍ നിലനില്‍പ്പിനായി ഇറങ്ങിയ പോരാട്ടത്തില്‍ 31 റണ്‍സിന്‍റെ വിജയമാണ് ഓയിന്‍ മോര്‍ഗനും സംഘവും പേരിലെഴുതിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

തോറ്റെങ്കിലും ഏഴു കളിയിൽനിന്ന് 11 പോയിന്റുമായി രണ്ടാം സ്ഥാനത്തു തുടരുന്നു. ഈ തോൽവി ഇന്ത്യയുടെ സെമി സാധ്യതകളെ കാര്യമായി ബാധിക്കില്ലെങ്കിലും ഉപഭൂഖണ്ഡത്തിൽനിന്നുള്ള പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ് ടീമുകളുടെ സെമി സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.

തോറ്റാൽ ഏറെക്കുറെ പുറത്താകുമെന്ന നിലയിൽ ഇന്ത്യയെ നേരിട്ട ഇംഗ്ലണ്ട് ആകട്ടെ, ഈ വിജയത്തോടെ സെമി സാധ്യതകൾ വർധിപ്പിക്കുകയും ചെയ്തു. നിലവിൽ എട്ടു കളിയിൽനിന്ന് 10 പോയിന്റുമായി ഇംഗ്ലണ്ട് പാക്കിസ്ഥാനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി.

അടുത്ത മൽസരത്തിൽ ന്യൂസീലൻഡിനെയും തോൽപ്പിച്ചാൽ ഇംഗ്ലണ്ടിന് സെമിയിൽ സ്ഥാനം ഉറപ്പിക്കാം. ഇന്ത്യയ്ക്കും ശേഷിക്കുന്ന രണ്ടു മൽസരങ്ങളിൽ ഒന്നു ജയിച്ചാൽ സെമിയിൽ കടക്കാം. ശ്രീലങ്ക, ബംഗ്ലദേശ് ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള കളികൾ.

338 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ അപൂർവമായി മാത്രമാണ് കളത്തിൽ ജയിക്കാനുള്ള ആവേശം കാട്ടിയത്. ഏകദിന സെഞ്ചുറികളുടെ എണ്ണത്തിൽ ‘കാൽസെഞ്ചുറി’ പൂർത്തിയാക്കിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. രോഹിത് 109 പന്തിൽ 102 റൺസെടുത്തു. ഈ ലോകകപ്പിൽ രോഹിത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. തുടർച്ചയായ അഞ്ചാം അർധസെഞ്ചുറി കണ്ടെത്തിയ ക്യാപ്റ്റൻ വിരാട് കോലി 76 പന്തിൽ 66 റൺസെടുത്തു. തുടക്കത്തിൽത്തന്നെ ഓപ്പണർ ലോകേഷ് രാഹുലിനെ നഷ്ടമാക്കിയ ഇന്ത്യയ്ക്കായി രോഹിത് – കോലി സഖ്യം രണ്ടാം വിക്കറ്റിൽ 138 റൺസിന്റെ കൂട്ടുകെട്ട് തീർത്തു. ഈ ലോകകപ്പിൽ ഏതു വിക്കറ്റിലുമായി ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത്.

തുടക്കത്തിൽത്തന്നെ ലോകേഷ് രാഹുലിന്റെ (പൂജ്യം) വിക്കറ്റ് നഷ്ടമായശേഷം വിക്കറ്റ് കളയാതെ പിടിച്ചുനിന്നു കളിക്കാനാണ് രണ്ടാം വിക്കറ്റിൽ രോഹിത് ശർമ – വിരാട് കോലി സഖ്യം ശ്രമിച്ചത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്തെങ്കിലും 155 പന്തിലാണ് 138 റൺസ് നേടിയത്. ഇതിനിടെ പന്തും വിജയത്തിലേക്ക് ആവശ്യമായ റണ്‍സും തമ്മിലുള്ള അകലം കൂടിക്കൂടി വന്നു.

ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരെത്തിയതോടെ ഇന്ത്യ കളിയുടെ ഗിയർ മാറ്റുമെന്നു കരുതിയെങ്കിലും വെറുതെയായി. പന്ത് 29 പന്തിൽ നാലു ബൗണ്ടറി സഹിതം 32 റൺസും പാണ്ഡ്യ 33 പന്തിൽ നാലു ബൗണ്ടറി സഹിതം 45 റൺസുമെടുത്തു.

ഹാർദിക് പാണ്ഡ്യ പുറത്തായ ശേഷം ക്രീസിൽ ഒരുമിച്ച മഹേന്ദ്രസിങ് ധോണി – കേദാർ ജാദവ് സഖ്യം തോൽവി ഉറപ്പിച്ച വിധത്തിലാണ് കളിച്ചതു പോലും. അവസാന അഞ്ച് ഓവറിൽ അഞ്ചു വിക്കറ്റ് ബാക്കിനിൽക്കെ ജാദവ്–ധോണി സഖ്യം നേടിയത് 39 റൺസ് മാത്രം. ധോണി 31 പന്തിൽ നാലു ബൗണ്ടറിയും ഒരു സിക്സും സഹിതം 42 റൺസോടെയും ജാദവ് 13 പന്തിൽ ഒരേയൊരു ബൗണ്ടറി സഹിതം 12 റൺസോടെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ലിയാം പ്ലങ്കറ്റ് 10 ഓവറിൽ 55 റൺസ് വഴങ്ങി മൂന്നും ക്രിസ് വോക്സ് 10 ഓവറിൽ 58 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

സാള്‍ട്ടിന്റെ ക്യാച്ച് വിട്ടതോടെ റണ്‍സ് നേടണമെന്ന് ...

സാള്‍ട്ടിന്റെ ക്യാച്ച് വിട്ടതോടെ റണ്‍സ് നേടണമെന്ന് ഉറപ്പിച്ചിരുന്നു: ജോസ് ബട്ട്ലര്‍
മത്സരത്തിലെ ആദ്യ ഓവറില്‍ മുഹമ്മദ് സിറാജിന്റെ ഓവറില്‍ ഫില്‍ സാള്‍ട്ടിന്റെ ക്യാച്ച് ആണ് ...

Jos Buttler: പരാഗിനും ഹെറ്റ്മയര്‍ക്കും വേണ്ടി ബട്‌ലറെ ...

Jos Buttler: പരാഗിനും ഹെറ്റ്മയര്‍ക്കും വേണ്ടി ബട്‌ലറെ ഒഴിവാക്കിയ രാജസ്ഥാന്‍ ഇത് കാണുന്നുണ്ടോ? ഗുജറാത്തിന്റെ ജോസേട്ടന്‍
സഞ്ജുവിനൊപ്പം യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ് എന്നിവരെയും വിദേശ താരമായി ഷിമ്രോണ്‍ ...

Mohammed Siraj: 'എന്നാലും എന്റെ സിറാജേ, നിന്നെ വളര്‍ത്തിയ ...

Mohammed Siraj: 'എന്നാലും എന്റെ സിറാജേ, നിന്നെ വളര്‍ത്തിയ മണ്ണാണ് ഇത്'; തോല്‍വിക്കു പിന്നാലെ സങ്കടം പറഞ്ഞ് ആര്‍സിബി ഫാന്‍സ്
സിറാജിനു രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വഴി തുറന്നുകൊടുത്തത് ആര്‍സിബിയിലെ മികച്ച ...

Sanju Samson: ഒരൊറ്റ വിജയം കൂടി, സഞ്ജുവിനെ കാത്ത് വമ്പൻ ...

Sanju Samson: ഒരൊറ്റ വിജയം കൂടി, സഞ്ജുവിനെ കാത്ത് വമ്പൻ റെക്കോർഡ്
ഏപ്രില്‍ അഞ്ചിന് പഞ്ചാബ് കിംഗ്‌സിനെതിരെ നടക്കുന്ന മത്സരത്തോടെയാകും സഞ്ജു നായകനായി ...

Yashasvi Jaiswal: രഹാനെയുമായി അത്ര നല്ല ബന്ധത്തിലല്ല; ...

Yashasvi Jaiswal: രഹാനെയുമായി അത്ര നല്ല ബന്ധത്തിലല്ല; ജയ്‌സ്വാള്‍ മുംബൈ വിടാന്‍ കാരണം?
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...