ഇംഗ്ലണ്ടിനെതിരെ ‘പൊട്ടിത്തെറിക്കാന്‍’ പന്ത് എത്തുമോ ?; ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ!

 england , india , world cup , virat kohli , ലോകകപ്പ് , ഇന്ത്യ , ഇംഗ്ലണ്ട് , ഓയിന്‍ മോര്‍ഗന്‍ , വിരാട് കോഹ്‌ലി
ലണ്ടന്‍| Last Modified ശനി, 29 ജൂണ്‍ 2019 (19:36 IST)
ലോകകപ്പില്‍ ഇങ്ങനെയൊരു സാഹചര്യം ഇംഗ്ലണ്ട് ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഇന്ത്യക്കെതിരെ തോറ്റാല്‍ പുറത്തെന്ന അവസ്ഥ ഓയിന്‍ മോര്‍ഗന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നുണ്ട്. തോല്‍‌വിയറിയാതെ മുന്നേറുന്ന വിരാട് കോഹ്‌ലിയുടെ പോരാളികളോട് മുട്ടാനിറങ്ങുമ്പോള്‍ ഇംഗ്ലീഷ് ടീം ആശങ്കകളുടെ കൊടുമുടിയിലാണ്. ജയത്തില്‍ കുറഞ്ഞതൊന്നും അവരെ തൃപ്തിപ്പെടുത്തുന്നില്ല.

തുടര്‍ജയങ്ങള്‍ ഒപ്പമുണ്ടെങ്കിലും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനാണ്. ടീമിലുള്ള വിജയ് ശങ്കറിന് പകരം യുവതാരം ഋഷഭ് പന്ത് ടീമില്‍ എത്തുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കിയ ശങ്കറിന് പകരം പന്ത് എത്തുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ ഈയൊരു മാറ്റം മാത്രമാകും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ സംഭവിക്കുക. എന്നാല്‍, ടീമിലുള്ള ദിനേഷ് കാര്‍ത്തിക്കിനെ പരിഗണിക്കാതെ പകരക്കാരനായി എത്തിയ പന്തിനെ കളിപ്പിക്കുന്നതില്‍ ചില എതിര്‍പ്പുകളും മാനേ‌ജ്‌മെന്റിലുണ്ട്.

ഭുവനേശ്വര്‍ കുമാര്‍ പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും മികച്ച ഫോമിലുള്ള മുഹമ്മദ് ഷാമിയെ മാറ്റാന്‍ കോഹ്‌ലിക്ക് താല്‍പ്പര്യമില്ല. ഓപ്പണിംഗില്‍ രോഹിത് ശര്‍മ കെ എല്‍ രാഹുല്‍ സഖ്യം തന്നെ തുടരും. കോഹ്‌ലി മുന്നാമനായും അഞ്ചാമനായി ധോണിയും ആറാമനായി കേദാര്‍ ജാദവും തന്നെ തുടരും. ഏഴാമനായി എത്തുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാകും പവര്‍ ഹിറ്റര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :