ധോണിയുടെ വിരമിക്കല്‍ തീരുമാനത്തെ ന്യായീകരിച്ച് രവി ശാസ്ത്രി

സിഡ്നി| Last Modified വെള്ളി, 2 ജനുവരി 2015 (10:20 IST)
ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ എം എസ് ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിനെ ന്യായീകരിച്ച് ടീം ഡയറക്ടര്‍ രവി ശാസ്ത്രി.ധോണി പരമ്പരയ്ക്കിടെ വിരമിച്ചതില്‍ അപാകതയില്ലെന്ന് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ രവിശാസ്ത്രി പറഞ്ഞു.

കൂടെ കളിക്കുന്നവരോട് എനൂറ് ശതമാനം നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെന്ന് തോന്നിയപ്പോഴാണ് ധോണി വിരമിച്ചതെന്നും. വിരമിക്കാന്‍ തീരുമാനിച്ച ധോണിയോട് ടീമിന് ബഹുമാനം ആണ് ഉള്ളതെന്നും രവി ശാസ്ത്രി പറഞ്ഞു. എന്നാല്‍ കോലിക്ക് താന്‍ പിന്തുണ പ്രഖ്യാപിച്ചത് ധോണിയെ ചൊടിപ്പിച്ച് എന്ന റിപ്പോര്‍കള്‍ രവി ശാസ്ത്രി തള്ളി.

അതിനിടെ വിരാട് കോഹ്ലി ക്യാപ്റ്റനായതിനെത്തുടര്‍ന്ന് .ടീം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അജിങ്ക്യ രഹാനെയ്ക്കും രവിചന്ദ്ര അശ്വിനുമാണ് സാധ്യത കല്പിക്കപ്പെട്ടിരിക്കുന്നത്. ഉപനായകന്‍ തിരഞ്ഞെടുപ്പില്‍ രവിശാ‍സ്ത്രി നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :