മുംബൈ|
Last Updated:
ബുധന്‍, 26 ഒക്ടോബര്‍ 2016 (20:39 IST)
ഇന്ത്യയ്ക്കെതിരായ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനുവേണ്ടി ജയിംസ് ആന്ഡേഴ്സന് കളിക്കാനിറങ്ങില്ലെന്ന് സൂചന. ആന്‍ഡേഴ്സന്റെ തോളിനുണ്ടായ പരുക്ക് ഭേദമാകാത്തതിനാലാണിത്.
അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയിലേക്കുള്ള 16 അംഗ ടീമില്‍ ആന്‍ഡേഴ്സനെ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്കോട്ടില്‍ തുടങ്ങുന്ന ആദ്യ ടെസ്റ്റില്‍ ജയിംസ് ആന്ഡേഴ്സന് ഉണ്ടായിരിക്കില്ലെന്ന് അലിസ്റ്റര്‍ കുക്ക് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആന്ഡേഴ്സന് വളരെ വേഗം സുഖം പ്രാപിക്കുന്നുണ്ടെങ്കിലും ആദ്യ മൂന്ന് ടെസ്റ്റുകളില്‍ അദ്ദേഹത്തിന് കളിക്കാനാവില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ഇന്ത്യയ്ക്കെതിരായ എല്ലാ ടെസ്റ്റുകളും തനിക്ക് നഷ്ടമാകുമെന്ന് കരുതുന്നില്ലെന്ന് ആന്ഡേഴ്സന് വ്യക്തമാക്കി. പരുക്ക് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും എത്രയും വേഗം പരുക്കിന്റെ പിടിയില്‍ നിന്ന് പുറത്തുകടക്കാനാകുമെന്നാണ് അദ്ദേഹം പ്രതീക്ഷ പുലര്‍ത്തുന്നത്.