പാകിസ്ഥാന്‍ ഇന്ത്യയെ പേടിക്കുന്നത് വെറുതെയല്ല; പാക് ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഇന്ത്യയുടെ ആണവശേഷി; ഇന്ത്യന്‍ ആണവശേഷി അളന്ന് പാക് ഗവേഷകര്‍

ഇന്ത്യന്‍ ആണവശേഷി അളന്ന് പാക് ഗവേഷകര്‍

ഇസ്ലാമബാദ്| Last Modified ബുധന്‍, 26 ഒക്‌ടോബര്‍ 2016 (12:11 IST)
വന്‍തോതില്‍ ആണവായുധം നിര്‍മ്മിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്ന് പാകിസ്ഥാന്‍. പാകിസ്ഥാനിലെ ആണവഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ഇതു സംബന്ധിച്ച ഗവേഷണറിപ്പോര്‍ട്ട് പുറത്തുവിട്ടു. ആണവഗവേഷകരായ അദീല അസം, അഹമ്മദ് ഖാന്‍, മൊഹമ്മദ് അലി, സമീര്‍ ഖാന്‍ എന്നിവരാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

വന്‍തോതില്‍ ആണവായുധം നിര്‍മ്മിക്കാനുള്ള ശേഷി പാകിസ്ഥാനുണ്ട്. ഭൌതികപരമായും സാങ്കേതികമായും 356 മുതല്‍ 492 വരെ ആണവബോംബുകള്‍ നിര്‍മ്മിക്കാനുള്ള ശേഷി ആര്‍ജിച്ചിട്ടുണ്ടെന്നാണ് പാകിസ്ഥാന്‍ പറയുന്നത്.

ഇസ്ലാമബാദിലെ സ്ട്രാറ്റജിക് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട് ആണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇന്ത്യയുടെ സുരക്ഷിതമല്ലാത്ത ആണവപദ്ധതികള്‍ എന്ന പേരിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. നിലവില്‍ ഇന്ത്യയുടെ ആണവശേഷിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ വെല്ലുന്ന തരത്തിലുള്ളതാണ് ഐ എസ് എസ് ഐയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ആണവപദ്ധതി വളരെ വലുതാണ്.

ഇന്ത്യയുടെ ആണവായുധ നിര്‍മാണശേഷി സംബന്ധിച്ചുള്ള ഏറ്റവും ആധികാരികമായ റിപ്പോര്‍ട്ടാണ് ഇതെന്നാണ് പാക് ആണവോര്‍ജ കമ്മീഷന്‍ ചെയര്‍മാന്‍ അന്‍സാര്‍ പര്‍വേസ് ഈ റിപ്പോര്‍ട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :