രേണുക വേണു|
Last Modified ബുധന്‍, 28 ഓഗസ്റ്റ് 2024 (15:53 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേഷ്ടാവായി സഹീര്‍ ഖാനെ നിയമിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്കയാണ് പ്രഖ്യാപനം നടത്തിയത്. ഗൗതം ഗംഭീറിന്റെ പകരക്കാരനായാണ് സഹീറിന്റെ വരവ്. 2023 സീസണില്‍ ഗംഭീര്‍ ആയിരുന്നു ലഖ്‌നൗ ടീമിന്റെ ഉപദേഷ്ടാവ്. 2024 ല്‍ ഗംഭീര്‍ ലഖ്‌നൗ വിട്ട് കൊല്‍ക്കത്തയ്‌ക്കൊപ്പം ചേര്‍ന്നു. ഈ വര്‍ഷം കഴിഞ്ഞ സീസണില്‍ മെന്റര്‍ ഇല്ലാതെയാണ് ലഖ്‌നൗ കളിച്ചത്.
സഹീറിന്റെ വരവ് ബൗളിങ് യൂണിറ്റിനു കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ലഖ്‌നൗ ഫ്രാഞ്ചൈസി വിശ്വസിക്കുന്നത്. ലഖ്‌നൗവിന്റെ ബൗളിങ് പരിശീലകനായ മോണ്‍ മോര്‍ക്കല്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി നിയമിക്കപ്പെട്ടു. മോര്‍ക്കലിന്റെ കൂടി അസാന്നിധ്യത്തില്‍ സഹീര്‍ ഉപദേഷ്ടാവായി വരുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് ടീം ഉടമ സഞ്ജീവ് ഗോയങ്ക പ്രതീക്ഷിക്കുന്നത്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളാണ് സഹീര്‍. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടിയപ്പോള്‍ നിര്‍ണായക സ്വാധീനമായിരുന്നു. 2011 ലോകകപ്പില്‍ ഒന്‍പത് കളികളില്‍ നിന്ന് 21 വിക്കറ്റുകളാണ് സഹീര്‍ വീഴ്ത്തിയത്.