ഇനിയും വൈകിക്കൂടാ...; ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം രോഹിതിന് കൈമാറണം: ഗൗതം ഗംഭീർ

വെബ്ദുനിയ ലേഖകൻ| Last Updated: വ്യാഴം, 12 നവം‌ബര്‍ 2020 (12:51 IST)
മുംബൈ ഇന്ത്യൻസിനുവേണ്ടി അഞ്ചാം ഐ‌പിഎൽ കിരീടം ഉയർത്തിയതിന് പിന്നാലെ, രോഹിതിനെ ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം നൽകണം എന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. രോഹിത് ശർമ്മയെ ഇന്ത്യയുടെ നിശ്ചിത ഓവർ മത്സരങ്ങളിൽ നായകനാക്കേണ്ട സമയം അതിക്രമിച്ചു എന്നും രോഹിതിനെ നായകനാക്കിയില്ലെങ്കിൽ നഷ്ടം ടീം ഇന്ത്യയ്ക്ക് മാത്രമാണെന്നും ഗംഭീർ പറയുന്നു.

ഈ ഐ‌പിഎലിലും ഫൈനലിലെത്താതെ പുറത്തായതിന് പിന്നാലെ ആർസിബി നായകൻ വിരാട് കോഹ്‌ലിയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ താരത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ താരം സേവാഗ് രംഗത്തെത്തിയിരുന്നു. 'ഒരു ക്യാപ്റ്റന് ടീമിനോളം മീകച്ചതാവാനേ സാധിയ്ക്കു' എന്നായിരുന്നു സെവാഗിന്റെ പ്രതികരണം. സെവാഗിനുള്ള പരോക്ഷ മറുപടികൂടിയാണ് ഗംഭീറിന്റെ വാക്കുകൾ. 'രോഹിത് ഇന്ത്യന്‍ ക്യാപ്റ്റനായില്ലെങ്കിൽ നഷ്ടം രോഹിത്തിനല്ല, ഇന്ത്യന്‍ ക്രിക്കറ്റിനാണ്. ഒരു ക്യാപ്റ്റന് ടീമിനോളം നന്നാകാനേ സാധിയ്ക്കു എന്ന വാദത്തോട് ഞാനും യോജിയ്ക്കുന്നു.

പക്ഷേ, ക്യാപ്റ്റന്റെ മികവ് വിലയിരുത്താനുള്ള അളവുകോല്‍ എന്താണ്? എല്ലാവര്‍ക്കും ഒരേ അളവുകോലായിരിയ്ക്കണം എന്നാണ് എനിയ്ക്ക് പറയാനുള്ളത്. രോഹിത് മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേത്തിച്ച നായകനാണെന്ന് മറക്കരുത്. വീരാട് കോ‌ഹ്‌ലി ഒരു മോശം ക്യാപ്റ്റനാണ് എന്ന് അതുകൊണ്ട് അര്‍ത്ഥമില്ല. മറ്റ് രാജ്യങ്ങള്‍ നടപ്പിലാക്കുന്നതുപോലെ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി നടപ്പിലാക്കണം രോഹിത് ശര്‍മ്മക്ക് നിശ്ചിത ഓവര്‍ ക്യാപ്റ്റന്‍സി കൈമാറി ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്‌ലി നായകനായി തുടരട്ടെ. ഗംഭീർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: ...

ഒരു 30 റൺസ് കൂടെ ഉണ്ടായിരുന്നെങ്കിൽ ജയിക്കാമായിരുന്നു: റിഷഭ് പന്ത്
മത്സരശേഷം സംസാരിക്കവെയാണ് പന്ത് ഇക്കാര്യം പറഞ്ഞത്. ഈ ടോട്ടല്‍ മതിയാകുമായിരുന്നില്ല. ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; ...

Shreyas Iyer: പഞ്ചാബിനു ശ്രേയസേകുന്ന നായകന്‍; കൊല്‍ക്കത്തയുടെ 'നഷ്ടം'
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കഴിഞ്ഞ വര്‍ഷം കിരീടത്തിലേക്ക് എത്തിച്ച നായകനാണ് ശ്രേയസ് ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ ...

Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം
ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ 6 പന്തില്‍ പൂജ്യത്തിന് പുറത്തായ പന്ത് ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് ...