വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 12 നവംബര്‍ 2020 (10:07 IST)
ആസ്ട്ര സെനെകയും ഓക്സ്ഫഡ് സർവകലാസലയും സംയുക്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ കൊവിഷിൽഡിന്റെ മൂന്നാമത്തെയും അവസാനത്തെയും ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. വാക്സിന്റെ ഇന്ത്യയിലെ ചുമതലക്കാരായ സെറം ഇൻസ്റ്റിറ്റ്യൂട്ടും, ഐസിഎംആറുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം ആദ്യത്തോടെ തന്നെ വക്സിൻ ലഭ്യമായി തുടങ്ങിയേക്കും.
ഓക്സ്ഫഡ് കൊവിഡ് വാക്സിന്റെ പരീക്ഷണം പൂർത്തിയായതോടെ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന 'നൊവാക്സ്' വികസിപ്പിച്ച കൊവൊവാക്സ് എന്ന കൊവിഡ് വാക്സിസിന്റെ ക്ലിനിക്കൽ ഡെവലപ്‌മെന്റിന് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഐസിഎംആറും ധാരണയിലെത്തി. കൊവൊവാക്സിന്റെയും ഇന്ത്യയിലെ ചുമതലക്കാർ സെറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിച്ചേയ്ക്കും.