ഇന്ത്യയുടെ ലക്ഷ്യം ഓസീസിന്റെ നാശം; കോഹ്‌ലിക്ക് പകരം രോഹിത് വരുന്നത് വെറുതെയല്ല!

  kohli , team india , dhoni , New zealand , Ravi shastri , rohit sharma , ബിസിസിഐ , വിരാട് കോഹ്‌ലി , ഓസ്‌ട്രേലിയ , രോഹിത് ശര്‍മ്മ , നഥേണ്‍ ലിയോണ്‍
നേപ്പിയര്‍| Last Modified വ്യാഴം, 24 ജനുവരി 2019 (17:23 IST)
ന്യൂസിലന്‍ഡിനെതിരായ അവസാന രണ്ട് ഏകദിനങ്ങളില്‍ നിന്നും ട്വന്റി-20 മത്സരങ്ങളില്‍ നിന്നും
ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഒഴിവാക്കിയത് അതിശയത്തോടെയാണ് ആരാധകര്‍ കണ്ടത്. വിരാടിന് പകരം രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പകരം മറ്റൊരാളെ ടീമിലെടുക്കില്ലെന്ന് അറിയിക്കുക കൂടി ചെയ്‌തതോടെ ആശങ്ക പടര്‍ന്നത്.

തുടര്‍ച്ചയായി ടീമിന്റെ ഭാഗമാകുന്നതിനാല്‍ വിരാട് ക്ഷീണിതനാണെന്നും, അതിനാലാണ് താരത്തെ ഒഴിവാക്കിയതെന്നുമാണ് ബിസിസിഐ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും അവസാനം ഓസ്‌ട്രേലിയയിലും എല്ലാ മത്സരവും കളിച്ച കോഹ്‌ലിക്ക് വിശ്രമം അനിവാര്യമാണെന്നാണ് ബിസിസിഐ വാദിക്കുന്നത്.

എന്നാല്‍ അടുത്തമാസം ഓസ്‌‌ട്രേലിയ ഇന്ത്യയിലെത്തുകയും 24ന് പരമ്പര ആരംഭിക്കുകയും ചെയ്യും. അഞ്ച് ഏകദിനങ്ങളടങ്ങിയ ഈ പരമ്പര ലക്ഷ്യംവച്ചാണ് ഇന്ത്യന്‍ ക്യാപ്‌റ്റന് മാനേജ്‌മെന്റ് നിര്‍ബന്ധിത വിശ്രമം നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഓസീസുമായി ഏകദിനങ്ങള്‍ മാത്രമാണ് ഉള്ളതെങ്കിലും നഥേണ്‍ ലിയോണ്‍ നയിക്കുന്ന സ്‌പിന്‍നിര ഇന്ത്യക്ക് വെല്ലുവിളിയാകുമെന്ന നിഗമനമുണ്ട്. ഓസ്‌ട്രേലിയയില്‍ അവരെ തോല്‍പ്പിച്ച ശേഷം സ്വന്തം നാട്ടില്‍ മറ്റൊരു തിരിച്ചടി ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ കോഹ്‌ലി ടീമിനൊപ്പം വേണമെന്ന് മാനേജ്‌മെന്റ് ആഗ്രഹിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് അദ്ദേഹത്തിന് ന്യൂസിലന്‍ഡ് പരമ്പരയ്‌ക്കിടെയില്‍ തന്നെ വിശ്രമം അനുവദിച്ചത്.

നായകസ്ഥാനം കൈകാര്യം ചെയ്യുമ്പോള്‍ രോഹിത് കൂടുതല്‍ അപകടകാരിയാ‍യ ബാറ്റ്‌സ്‌മാന്‍ ആകുമെന്നും, ലോകകപ്പ് അടുത്തിരിക്കെ അത്തരം മാറ്റങ്ങള്‍ ടീമിന് ഊര്‍ജം പകരുമെന്നും മാനേജ്‌മെന്റ് വിശ്വസിക്കുന്നുണ്ട്.
അതേസമയം, കോഹ്‌ലിയുടെ അഭാവത്തില്‍ ന്യൂസിലന്‍ഡില്‍ ശുഭ്മാന്‍ ഗില്‍ അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :