ലാറയ്‌ക്കൊപ്പം ഇനി ധവാനും; പക്ഷേ, കോഹ്‌ലിയെ ‘തൊടാന്‍’ സാധിച്ചില്ല

 Shikhar Dhawan , Brian Lara , team india , ബ്രയാൻ‌ ലാറ , വിവിയൻ റിച്ചാർഡ്സ് , കോഹ്‌ലി , ഹാഷിം അംല
നേപ്പിയർ| Last Updated: ബുധന്‍, 23 ജനുവരി 2019 (11:44 IST)
ഇതിഹാസ താരം ബ്രയാൻ‌ ലാറയ്‌ക്കൊപ്പം ഇന്ത്യന്‍ താരം ശിഖര്‍ ധവാനും. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 5,000 റൺസ് സ്വന്തമാക്കിയതോടെയാണ് ധവാന്‍ പുതിയ നേട്ടം സ്വന്തമാക്കിയത്.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലെ ബാറ്റിംഗിനിടെയാണ് ധവാന്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമായത്. 118 ഇന്നിംഗ്‌സുകളില്‍ നിന്നായിട്ടാണ് അദ്ദേഹം 5,000 റണ്‍സ് അടിച്ചു കൂട്ടിയത്.

114 ഇന്നിംഗ്‌സുകളില്‍ നിന്നായി ഇതേ നേട്ടം സ്വന്തമാക്കിയ വിന്‍ഡീസിന്റെ ഇതിഹാസം വിവിയൻ റിച്ചാർഡ്സും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി എന്നിവര്‍ രണ്ടാമതാണ്.

101 ഇന്നിംഗ്‌സുകളില്‍ നിന്ന് ഇത്രയും റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് പട്ടികയില്‍
ഒന്നാമത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :