ഇതുവരെയുള്ളതെല്ലാം മറന്നോ?, ഒറ്റ പരമ്പര വെച്ചാണോ രോഹിത്തിനെയും കോലിയേയും അളക്കുന്നത്, ചേർത്ത് നിർത്തി യുവരാജ്

Kohli- Rohit
അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജനുവരി 2025 (19:51 IST)
Kohli- Rohit
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ 3-1ന് കൈവിട്ടതിനേക്കാള്‍ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരെ പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണ് ഇതിഹാസതാരമായ യുവരാജ് സിംഗ്. സീനിയര്‍ താരങ്ങളായ രോഹിത്തിനെയും കോലിയേയും മോശം പ്രകടനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും യുവരാജ് വ്യക്തമാക്കി.

ഓസീസ് മണ്ണില്‍ 2 തവണ നമ്മള്‍ ബിജിടി സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ തോറ്റു. അതത്ര വലിയ സംഭവമല്ല.കാരണം ഓസ്‌ട്രേലിയ ശക്തമായ ടീമാണ്. ന്യൂസിലന്‍ഡുമായി നാട്ടില്‍ 3-0ത്തിന് പരാജയമായതാണ് ശരിക്കും സങ്കടകരം. ഒരൊറ്റ പരമ്പരകൊണ്ട് ആളുകള്‍ കോലിയേയും രോഹിത്തിനെയും തള്ളിപറയുന്നത് ശരിയല്ല. അവര്‍ മുന്‍ കാലങ്ങളില്‍ ചെയ്ത സംഭാവനകള്‍ മറന്നുകൊണ്ടാണ് നമ്മള്‍ സംസാരിക്കുന്നത്. വര്‍ത്തമാന ക്രിക്കറ്റില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ച രണ്ട് താരങ്ങളാണവര്‍. നിലവിലെ ഫോമൗട്ടില്‍ നമ്മളേക്കാള്‍ മനപ്രയാസം അനുഭവിക്കുന്നത് അവരാകും. ഈ അവസ്ഥയില്‍ നിന്നും ടീം ഉടനെ കരകയറും.

മോശം ഫോമാണെന്ന് തിരിച്ചറിഞ്ഞ് ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ രോഹിത്തെടുത്ത തീരുമാനം മഹത്തരമാണ്. ടീമാണ് തന്നേക്കാള്‍ പ്രധാനമെന്ന അദ്ദേഹത്തിന്റെ മനോഭാവമാണ് വലിയ കാര്യം.ജയിച്ചാലും തോറ്റാലും രോഹിത് മികച്ച നായകനാണ്. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ നമ്മള്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചു. ടി20 ലോകകപ്പും നേടി. പ്രകടനം മോശമാകുന്നത് സാധാരണ കാര്യമാണ്. വിമര്‍ശനമാകാം. എന്നാല്‍ ടീമിനെ അടച്ചാക്ഷേപിക്കുന്ന പ്രതികരണങ്ങളോട് യോജിപ്പില്ല. ഫോം ഔട്ടാകുമ്പോള്‍ എളുപ്പത്തില്‍ തള്ളികളയാന്‍ സാധിക്കും. താരങ്ങളെ മോശം പറയുക എന്നതാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. എന്റെ ജോലി താരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. അവരെല്ലാം എന്റെ കുടുംബാംഗങ്ങളാണ്. യുവരാജ് സിംഗ് വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ ...

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്
നിലവിലെ താരങ്ങളുടെ ഫോമും ടീം ബാലന്‍സും പരിഗണിക്കുമ്പോള്‍ ഇത്തവണ ഐപിഎല്‍ സ്വന്തമാക്കാന്‍ ...

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ...

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം: സൗരവ് ഗാംഗുലി
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ടീമിനെ ഉയരങ്ങളിലെത്തിച്ചതില്‍ എനിക്ക് അത്ഭുതമില്ല. ...

Barcelona FC: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, ...

Barcelona FC:  ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്
നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും ലാലിഗയിലെ അവസാന ഘട്ടത്തില്‍ ടേബിള്‍ ...

ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ...

ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ബുമ്രയെന്ന് കോലി
ബുമ്രയെ നേരിടുമ്പോള്‍ ആവേശം തോന്നാറുണ്ട്. കാരണം നെറ്റ്‌സില്‍ കളിയിലെ ...

നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- ...

നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- അര്‍ജന്റീന പോരിന്റെ മാറ്റ് കുറച്ച് സൂപ്പര്‍ താരങ്ങളുടെ അസ്സാന്നിധ്യം
നേരത്തെ പ്രഖ്യാപിച്ച ബ്രസീല്‍ ടീമില്‍ ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറും ...