Virat Kohli: 'എന്റെ കൈയില്‍ സാന്‍ഡ് പേപ്പറില്ല'; ഓസ്‌ട്രേലിയന്‍ കാണികളെ പരിഹസിച്ച് വിരാട് കോലി (വീഡിയോ)

പോക്കറ്റുകള്‍ കാണിച്ച് തന്റെ കൈയില്‍ സാന്‍ഡ് പേപ്പര്‍ ഒന്നുമില്ലെന്ന് കോലി പരിഹാസ രൂപേണ പറയുകയായിരുന്നു

Virat Kohli - Sand paper imitation
രേണുക വേണു| Last Modified ഞായര്‍, 5 ജനുവരി 2025 (08:08 IST)
Virat Kohli - Sand paper imitation

Virat Kohli: ഓസ്‌ട്രേലിയന്‍ കാണികളെ സാന്‍ഡ് പേപ്പര്‍ വിവാദം ഓര്‍മിപ്പിച്ച് വിരാട് കോലി. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ ഓസ്‌ട്രേലിയന്‍ കാണികള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് കോലി സ്ലിപ്പില്‍ നിന്ന് സാന്‍ഡ് പേപ്പര്‍ ആംഗ്യം കാണിച്ചത്.

പോക്കറ്റുകള്‍ കാണിച്ച് തന്റെ കൈയില്‍ സാന്‍ഡ് പേപ്പര്‍ ഒന്നുമില്ലെന്ന് കോലി പരിഹാസ രൂപേണ പറയുകയായിരുന്നു. കോലിയുടെ മറുപടി കണ്ടതോടെ അതുവരെ പരിഹസിക്കുകയായിരുന്ന ഓസ്‌ട്രേലിയന്‍ കാണികള്‍ അല്‍പ്പ സമയത്തേക്ക് നിശബ്ദരായി. ഇത് ഇന്ത്യയാണെന്നും ബോളില്‍ സാന്‍ഡ് പേപ്പര്‍ ഉപയോഗിക്കാതെ തന്നെ വിക്കറ്റ് എടുക്കാന്‍ കഴിയുമെന്നുമാണ് കോലി തന്റെ ആംഗ്യം കൊണ്ട് ഉദ്ദേശിച്ചത്.
2018 മാര്‍ച്ച് 24 നാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ സാന്‍ഡ് പേപ്പര്‍ വിവാദം ഉണ്ടാകുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം കേപ്ടൗണില്‍ നടക്കുന്നതിനിടെയാണ് സംഭവം. ഓസീസ് താരമായ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ബോളില്‍ കൃത്രിമം കാണിക്കുകയായിരുന്നു. സംഭവത്തില്‍ ബാന്‍ക്രോഫ്റ്റിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, അന്നത്തെ നായകനായിരുന്ന സ്റ്റീവ് സ്മിത്ത് എന്നിവര്‍ കുറ്റക്കാരാണെന്നു തെളിഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :