സുരേഷ് റൈന വിവാഹിതനാകുന്നു

ന്യൂഡല്‍ഹി| Last Modified ഞായര്‍, 15 മാര്‍ച്ച് 2015 (11:50 IST)
സിംബാബ്വ്വെയ്ക്കെതിരെ സെഞ്ചുറി നേടി
ഇന്ത്യയുടെ രക്ഷകനായ വിവാഹിതനാകുന്നു. ഏപ്രില്‍ മൂന്നിന് റെയ്ന വിവാഹിതനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.


എന്നാല്‍ വിവാഹ വാര്‍ത്ത റെയ്നയുടെ കുടുംബം സ്ഥിരീകരിച്ചിട്ടില്ല. റെയ്‌ന നാട്ടുകാരിയായ ഒരു പഴയ സുഹൃത്തിനെയാണ്‌ വിവാഹം കഴിക്കുന്നതെന്നും റെയ്‌നയുടെ മാതാവിന്റെ സുഹൃത്തിന്റെ മകളാണെന്നുമാണ് സൂചന.

ഇന്ത്യന്‍ ടീമിലെ തന്റെ സുഹൃത്തുക്കളെ റൈന വിവാഹം സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ലോകകപ്പ്‌ ഫൈനല്‍ വരെ വിവരം രഹസ്യമായി വെയ്‌ക്കാനാണ്‌ റെയ്‌നയുടെ തീരുമാനം എന്നാല്‍ വീട്ടുകാര്‍ വിവാഹ ക്ഷണം തുടങ്ങിയെന്നും
അതിഥികള്‍ക്കായുളള വിരുന്ന്‌ ലക്‌നൗ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ലോണില്‍ നടക്കുമെന്നും
ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ ശ്രുതി ഹാസനേയും റൈനയേയും ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങള്‍ ഇത് നിഷേധിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :