അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

അത് നീചമായ ഇടപെടല്‍; കോഹ്‌ലി ട്രിപ്പിള്‍ അടിക്കാതിരുന്നതിന് കാരണം ഇതോ ? - വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

  Virat kohli , India Sree lanka test , team idia , cricket , അന്തരീക്ഷ മലിനീകരണം , കോഹ്‌ലി , ശ്രീലങ്ക , കോഹ്‌ലി , സെവാഗ്
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (19:39 IST)
അന്തരീക്ഷ മലിനീകരണം ശ്വാസംമുട്ടിച്ചുവെന്ന ശ്രീലങ്കന്‍ താരങ്ങളുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ്. ഇന്ത്യക്കെതിരായ പരമ്പരയിലെ അവസാന ടെസ്‌റ്റിലെ രണ്ടാം ദിവസം ലങ്കന്‍ താരങ്ങള്‍ക്ക് അന്തരീക്ഷ മലിനീകരണം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി തോന്നാന്‍ കാരണം വിരാട് കോഹ്‌ലിയുടെ ബാറ്റിംഗായിരുന്നു. അദ്ദേഹത്തെ ട്രിപ്പിള്‍ സെഞ്ചുറി അടിപ്പിക്കാതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും വീരു പറഞ്ഞു.

മാരക ഫോമില്‍ കളിച്ച കോഹ്‌ലിയെ ട്രിപ്പിള്‍ അടിപ്പിക്കാതിരിക്കാനുള്ള തന്ത്രമാണ് ലങ്ക പുറത്തെടുത്തത്. പുറത്താക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ കോഹ്‌ലിയെ എങ്ങനെയും തടഞ്ഞു നിര്‍ത്തുക എന്നത് അവരുടെ ആവശ്യമായിരുന്നു. ഡല്‍ഹിയിലെ അന്തരീക്ഷം മോശമായിരുന്നുവെങ്കില്‍ രണ്ടു ദിവസം മുമ്പ് തന്നെ കളി ഇവിടെ നിന്നും മാറ്റിവെക്കണമെന്ന് ലങ്കന്‍ താരങ്ങള്‍ക്ക് പറയാമായിരുന്നുവെന്നും സെവാഗ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിന്നും കളി മാറ്റിവെക്കണമെന്ന് ബിസിസിഐയോട് ലങ്ക ആവശ്യപ്പെട്ടില്ല. കോഹ്‌ലി ബാറ്റ് ചെയ്‌തപ്പോള്‍ മാസ്‌ക് അണിഞ്ഞ ലങ്കന്‍ താരങ്ങള്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ എന്തുകൊണ്ട് മാസ്‌ക് ധരിച്ചിച്ചില്ല?. ഇന്ത്യ ഡിക്ലയര്‍ ചെയ്‌തപ്പോള്‍ തന്നെ ലങ്കന്‍ താരങ്ങളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്‌തുവെന്നും വീരു ആരോപിച്ചു.

അന്തരീക്ഷ മലിനീകരണം മൂലം കളി തടസപ്പെടുത്തിയ ലങ്കന്‍ താരങ്ങളുടെ നടപടി മാന്യതയല്ല. ഇക്കാര്യം മാച്ച് റഫറി ഐസിസിക്ക് റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ആദ്യമായിട്ടല്ല ശ്രീലങ്കന്‍ താരങ്ങള്‍ ചെയ്യുന്നത്. 2010ലും സമാനമായ അനുഭവം ഉണ്ടായിരുന്നു. ഇന്ത്യക്ക് ജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. അപ്പോള്‍ എന്റെ സ്‌കോര്‍ 99 ആയിരുന്നു. എന്നെ സെഞ്ചുറി അടിപ്പിക്കാതിരിക്കാന്‍ നോബോള്‍ എറിയുകയാണ് അന്ന് ചെയ്‌തതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ടെസ്‌റ്റിന്റെ രണ്ടാം ദിനമാണ് അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്ന കാരണത്താല്‍ ലങ്കന്‍ താരങ്ങള്‍ കളിക്കിടെ മൈതാനം വിട്ടത്. രണ്ടു താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയതിന് പിന്നാലെ 123മത് ഓവറില്‍ ലങ്കന്‍ താരങ്ങള്‍ അമ്പയറെ സമീപിച്ച് കാര്യം വ്യക്തമാക്കുകയായിരുന്നു. 125മത് ഓവറില്‍ ആര്‍ അശ്വിന്റെ വിക്കറ്റ് നേടിയ ഗമാജെ ഓവര്‍ പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു. പിന്നാലെ പേസര്‍ സുരംഗ ലക്മലും മടങ്ങി.

മടങ്ങിയ താരങ്ങള്‍ക്ക് പകരക്കാരെ ഇറക്കാത്തത് എന്താണെന്ന ചോദ്യത്തിന് ലങ്കന്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം കാരണം ശ്വാസം മുട്ടുന്നുവെന്നും കളിക്കാന്‍ കഴിയില്ലെന്നും പറഞ്ഞതോടെ കളി നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥ അമ്പയര്‍ക്കുണ്ടായി. കളി തുടരേണ്ട സമ്മര്‍ദ്ദം ഉണ്ടായപ്പോള്‍ കോഹ്‌ലി ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്‌തതായി അറിയിച്ചു. അതേസമയം, ലങ്കന്‍ താരങ്ങളെ കാണികള്‍ കൂവിവിളിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ...

Kerala Blasters: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ക്വാർട്ടർ ഫൈനൽ പോരാട്ടം, സമ്മർദ്ദം താങ്ങാൻ കഴിയാത്തവർക്ക് ടീമിൽ കളിക്കാനാവില്ലെന്ന് പരിശീലകൻ ഡേവിഡ് കറ്റാല
ചുമതലയേറ്റെടുത്ത ശേഷം വിജയിച്ച് തുടങ്ങിയെങ്കിലും ടീമിനെ പറ്റിയുള്ള പ്രതീക്ഷകള്‍ ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന് ...

Rishab Pant vs Zaheer Khan: എന്നെ നേരത്തെ ഇറക്കണമെന്ന്  പറഞ്ഞതല്ലെ, ബദോനിയെ ഇമ്പാക്ട് സബാക്കിയതില്‍ തര്‍ക്കം?, ഡഗൗട്ടില്‍ മെന്റര്‍ സഹീര്‍ഖാനുമായി തര്‍ക്കിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
2 ബോളുകള്‍ മാത്രം നേരിട്ട പന്ത് റണ്‍സൊന്നും നേടാതെയാണ് മടങ്ങിയത്.

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ...

KL Rahul and Sanjiv Goenka: 'സമയമില്ല സാറേ സംസാരിക്കാന്‍'; ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ച് രാഹുല്‍ (വീഡിയോ)
42 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ...

Rishabh Pant: 27 കോടിക്ക് പകരമായി 106 റണ്‍സ് ! ഈ സീസണിലെ ഏറ്റവും മോശം താരം റിഷഭ് പന്ത് തന്നെ
ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗവിനു വേണ്ടി പന്ത് ബാറ്റ് ...

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് ...

Sanju vs Dravid:  സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
മികച്ച ഫോമില്‍ നില്‍ക്കുന്ന യശ്വസി ജയ്‌സ്വാള്‍, നിതീഷ് റാണ എന്നിവര്‍ക്ക് അവസരം ...

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ ...

Rajasthan Royals: രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന് ഉറപ്പിച്ചോ? സാധ്യതകള്‍ ഇങ്ങനെ
ഒന്‍പത് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം ...

ദ്രാവിഡ് പരിശീലകനായിട്ടും, രാജസ്ഥാൻ ഇങ്ങനെ കളിക്കുന്നു, ...

ദ്രാവിഡ് പരിശീലകനായിട്ടും, രാജസ്ഥാൻ ഇങ്ങനെ കളിക്കുന്നു, ബുദ്ധിയില്ലാത്തവർ കളിക്കുന്നത് പോലെ: ഗവാസ്കർ
ഐപിഎല്‍ 2025 സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ റോയല്‍സിനെതിരെ ...

CSK vs SRH: അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന ...

CSK vs SRH:  അടിവാരത്തിലെ ക്ലാസിക്കോ ഇന്ന്, അവസാന സ്ഥാനക്കാരെന്ന നാണക്കേട് മാറ്റാൻ ചെന്നൈ
ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം.

ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ ഗ്രൂപ്പ് ഘട്ടത്തിലും ...

ഇനി ഐസിസി ടൂര്‍ണമെന്റുകളുടെ  ഗ്രൂപ്പ് ഘട്ടത്തിലും പാകിസ്ഥാനെതിരെ കളി വേണ്ട, ഐസിസിക്ക് കത്തെഴുതി ബിസിസിഐ
പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലും കടുത്ത ...

സഞ്ജുവിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി: ...

സഞ്ജുവിന്റെ അഭാവം രാജസ്ഥാന്‍ റോയല്‍സിന് വലിയ തിരിച്ചടി: സന്ദീപ് ശര്‍മ
ന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ...