ദുബായ്|
jibin|
Last Modified ചൊവ്വ, 20 ഒക്ടോബര്‍ 2015 (18:08 IST)
ക്രീസിലെത്തിയാല്‍ പിന്നെ ആരെയും പേടിയില്ലായിരുന്നു, എന്നാല്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനെ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് വീരേന്ദർ സെവാഗ്. ക്രിക്കറ്റ് ജീവിതത്തില്‍ സൌരവ് ഗാംഗുലി നല്കിയ പരിഗണന വലുതായിരുന്നു. ഗാംഗുലി തന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ സ്ഥാനം വേണ്ടെന്നുവച്ചത് തനിക്കുവേണ്ടിയായിരുന്നുവെന്നും അത് ഉണ്ടാക്കിയ ആത്മ വിശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും വീരു വ്യക്തമാക്കി.
ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കര്‍, സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരായിരുന്നു മാതൃക. രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, അനിൽ കുംബ്ലെ,
സഹീർ ഖാൻ എന്നിവരോടൊപ്പം കളിക്കാന്‍ കഴിഞ്ഞത് മറക്കാനാവില്ല. ഇനി
കമന്ററി ബോക്സിലോ പരിശീലകനായോ തുടരുമെന്നും സെവാഗ് പറഞ്ഞു.
ആദ്യ ട്രിപ്പിൾ സെഞ്ചുറി, 2011, 2007 ലോകകപ്പ് നേട്ടം, ശ്രീലങ്കയ്ക്കെതിരായ ഇരട്ടസെഞ്ചുറി എന്നീ കാര്യങ്ങള്‍ മറക്കാനാവില്ല. വിവിഎസ് ലക്ഷ്മണിന്റെ 281 എന്ന നേട്ടം ഞാൻ മറികടന്നപ്പോൾ അദ്ദേഹം ഡ്രസിംഗ് റൂമിൽ നിന്ന് കൈയ്യടിച്ചത്, എന്റെ ജീവിതത്തിലെ വിലപ്പെട്ട നിമിഷമാണെന്നും വീരു പറഞ്ഞു.
കരിയറിൽ ആഹ്ലാദവാനാണ്. ആരാധകർക്കും സഹകളിക്കാർക്കും നന്ദിയുണ്ട്. എല്ലാ ബോളുകളും കളിക്കുന്നതിനും സ്കോർ നേടുന്നതും മാത്രമായിരുന്നു എന്റെ ലക്ഷ്യമെന്നും സെവാഗ് കൂട്ടിച്ചേർത്തു.