ആരാധകനോട് രാജ്യം വിട്ട് പോകാന്‍ പറഞ്ഞ സംഭവം; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

ആരാധകനോട് രാജ്യം വിട്ട് പോകാന്‍ പറഞ്ഞ സംഭവം; കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്

   virat kohli , Team indi , cricket , leave india , BCCI , വിരാട് കോഹ്‌ലി , വിനോദ് റായ് , ബി സി സി ഐ , ഇന്ത്യ
മുംബൈ| jibin| Last Modified ശനി, 17 നവം‌ബര്‍ 2018 (13:52 IST)
ആരാധകനോട് രാജ്യം വിട്ട് പോകാന്‍ പറഞ്ഞ വിരാട് കോഹ്‌ലിക്ക് ബിസിസിഐയുടെ താക്കീത്. വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന് മുന്നറിയിപ്പ് നല്‍കിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ കോഹ്‌ലി വിനയത്തോടെ പെരുമാറണം. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും ഇടക്കാല ഭരണസമിതി വ്യക്തമാക്കി.

ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും താരങ്ങളെയാണ് കൂടുതൽ ഇഷ്‌ടമെന്ന് വ്യക്തമാക്കിയ ആരാധകനോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞതാണ് വിരാടിന് തിരിച്ചടിയായത്.

തന്‍റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ ഒരു വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ട ഒരു ആരാധകന്‍റെ കമന്‍റിനായിരുന്നു കോഹ്‌ലിയുടെ ഈ മറുപടി.

കോഹ്‌ലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ പ്രചരിച്ചിരുന്നു. വ്യാപക പ്രതിഷേധമാണ് താരത്തിനെതിരെ നടന്നത്. പലരും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനവുമായി രംഗത്തുവന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :