ഓപ്പണിംഗ് സ്ഥാനത്തു നിന്നും ആറാം നമ്പരിലേക്ക് രോഹിത് വീഴുമോ ?; ഓസീസ് പര്യടനത്തില്‍ ഗാംഗുലിയുടെ ആവശ്യം നടക്കുമോ ?

ഓപ്പണിംഗ് സ്ഥാനത്തു നിന്നും ആറാം നമ്പരിലേക്ക് രോഹിത് വീഴുമോ ?; ഓസീസ് പര്യടനത്തില്‍ ഗാംഗുലിയുടെ ആവശ്യം നടക്കുമോ ?

 ganguly , team india , Austrlia , cricket , Rohit sharma , രോഹിത് ശര്‍മ്മ , ഓസ്‌ട്രേലിയ , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം , ടെസ്‌റ്റ് . ഗാംഗുലി
മുംബൈ| jibin| Last Modified വ്യാഴം, 15 നവം‌ബര്‍ 2018 (17:43 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും സൂപ്പര്‍താരം രോഹിത് ശര്‍മ്മയെ ഒഴിവാക്കിയ നടപടിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ ഹിറ്റ്‌മാന് അനുകൂലമായി ശബ്‌ദിച്ചിട്ടും ഫലമുണ്ടായില്ല.

ടെസ്‌റ്റ് മത്സരങ്ങളില്‍ നിന്നും ഒഴിവാക്കുന്ന സെലക്‍ടര്‍മാരുടെ രീതിക്കെതിരെ രോഹിത്തും ശബ്‌ദമുയര്‍ത്തിയിരുന്നു. എന്നാല്‍ രോഹിത്തിനു വേണ്ടി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തണമെന്നാണ് ഗാംഗുലി ആവശ്യപ്പെട്ടിരിക്കുന്നത്.

“ ഓസീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ രോഹിത്തിനെ കളിപ്പിക്കണം. ആ‍റാം നമ്പരില്‍ അദ്ദേഹത്തെ ഇറക്കാവുന്നതാണ്. മികച്ച ഫോമില്‍ കളിക്കുന്ന രോഹിത്തിനു ഓസ്‌ട്രേലിയന്‍ പിച്ചില്‍
നന്നായി കളിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്“ - എന്നും ഗാംഗുലി പറഞ്ഞു.

നല്ല ഫോമിലുള്ള ആത്മവിശ്വാസമുള്ള ഒരു താരത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ല. അതിനാല്‍ രോഹിത്തിനെ ഓസീസ് പര്യടനത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യേണ്ടത്. ഇപ്രാവശ്യം ടീമിന് വിജയ പ്രതീക്ഷയുണ്ടെന്നും
ഗാംഗുലി വിലയിരുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :