ഡ്രസിംഗ് റൂമിലെ വെറുപ്പിക്കുന്ന താരം കോഹ്‌ലിയോ; അശ്വിനും ഹര്‍ഭജനും വെളിപ്പെടുത്തുന്നു

പുറത്തായാല്‍ ഒരിക്കലും അംഗീകരിക്കാത്ത താരമാണ് കോഹ്‌ലി: ഹര്‍ഭജന്‍

  വിരാട് കോഹ്‌ലി , രവീന്ദ്ര ജഡേജ , അശ്വിന്‍ , ഹര്‍ഭജന്‍
മുംബൈ| jibin| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (14:41 IST)
ഡ്രസിംഗ് റൂമില്‍ ഏറ്റവും ബോറഡിപ്പിക്കുന്ന താരങ്ങള്‍ വെടിക്കെട്ട് താരം വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയുമാണെന്ന് ഇന്ത്യന്‍ സ്പിന്നര്‍ മാരായ അശ്വിനും ഹര്‍ഭജനും. ചിരിക്കാന്‍ മാത്രം എന്നറിയിച്ച് ബിസിസിഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇരുവരും വെറുപ്പിക്കുന്ന താരങ്ങള്‍ ആരെന്ന് പറഞ്ഞത്. ഇരുവരും പരസ്പരം പഞ്ചാബിയും തമിഴും സംസാരിക്കാന്‍ ശ്രമിക്കുന്നതും ആരാധകര്‍ക്ക് ചിരി സമ്മാനിക്കുന്ന നിമിഷമാണ്.

നെറ്റ്‌സിലെ പരിശീലനത്തില്‍ പുറത്തായാല്‍ ഒരിക്കലും അംഗീകരിക്കാത്ത താരമാണ് വിരാട് കോഹ്‌ലിയെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. പുറത്തായെന്ന് അംഗീകരിക്കാന്‍ വിരാടിന് ബുദ്ധിമുട്ടാണെന്നും ഒരിക്കലും പുറത്തായെന്ന് പറയില്ലെന്നും ഭാജി പറഞ്ഞു.

നെറ്റ്‌സിലെ പരിശീലനത്തില്‍ ഒരു കാര്യം പറഞ്ഞു മനസിലാക്കിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രവീന്ദ്ര ജഡേജയാണെന്ന് അശ്വിന്‍ പറഞ്ഞു. 2001ല്‍ കൊല്‍ക്കത്തയില്‍ ഹര്‍ഭജന്‍ ഹാട്രിക്ക് നേടി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ മത്സരം നടക്കുന്ന സമയം താന്‍ എട്ടാം ക്ലാസില്‍ പഠിക്കുകയായിരുന്നെന്നും സ്‌കൂളില്‍ നിന്നും വന്നതിന് ശേഷമാണ് താന്‍ ആ കളി കാണുന്നതെന്നും അശ്വിന്‍ ഓര്‍മ്മിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :