ലങ്കന്‍ മണ്ണില്‍വച്ചു തന്നെ ജയസൂര്യയെ കോഹ്‌ലി വീഴ്‌ത്തി; ധോണിയും വെറുതെയിരുന്നില്ല - റെക്കോര്‍ഡുകള്‍ തകര്‍ന്നുവീണു

കൊ​ളം​ബോ, വ്യാഴം, 31 ഓഗസ്റ്റ് 2017 (19:22 IST)

Widgets Magazine
 India vs Sri Lanka odi , Sanath Jayasuriya , Kohli , ODI hundred , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ക്രിക്കറ്റ് , കോഹ്‌ലി , റിക്കി പോണ്ടിംഗ് , സ​ന​ത് ജ​യ​സൂ​ര്യ​ , സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി റെക്കോര്‍ഡുകള്‍ തിരുത്തി എഴുതുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ലെ സെ​ഞ്ചു​റി ക​ണ​ക്കി​ൽ മൂ​ന്നാ​മ​നാ​യി വിരാട്.

കരിയറിലെ 29മത് സെ​ഞ്ചു​റി നേടിയ കോഹ്‌ലി ​ശ്രീ​ല​ങ്ക​യു​ടെ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ സ​ന​ത് ജ​യ​സൂ​ര്യ​യെ പിന്നിലാക്കിയിരിക്കുകയാണ്. 193 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് കോഹ്‌ലി 29 ​സെ​ഞ്ചു​റി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

കോഹ്‌ലിക്ക് മുമ്പില്‍ ഇനിയുള്ളത് റിക്കി പോണ്ടിംഗും (30സെഞ്ചുറി) ക്രിക്കറ്റ് ഇതിഹാസം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റും (49സെഞ്ചുറി) മാത്രമാണ്.

375 ഏകദിനങ്ങളില്‍ നിന്നാണ് പോണ്ടിംഗ് ഇത്രയും സെഞ്ചുറികള്‍ നേടിയത്. 463 മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ 49 സെഞ്ചുറികള്‍ കണ്ടെത്തിയത്.

നാ​ലാം ഏ​ക​ദി​ന​ത്തി​ൽ ല​ങ്ക​ൻ ബൗ​ള​ർ​മാ​രെ തല്ലിച്ചതച്ച കോഹ്‌ലി 96 പ​ന്തി​ൽ 131 റ​ണ്‍​സാണ് നേടിയത്.

ഈ മത്സരത്തില്‍ തന്നെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും മറ്റൊരു ലോക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 300മത് മത്സരത്തിനിറങ്ങിയ മഹി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പുറത്താകാതെ നില്‍ക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ക്രിക്കറ്റ്‌

news

ഇന്ത്യന്‍ ആരാധകരോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; രണതുംഗയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ മൂന്നാം ഏകദിനത്തിടെ ഗ്രൌണ്ടിലേക്ക് ലങ്കന്‍ ആരാധകര്‍ കുപ്പി ...

news

തീതുപ്പുന്ന പന്തുകളുമായി ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് സൊഹൈല്‍ തന്‍വീര്‍ !

വെസ്റ്റ് ഇന്‍ഡീസുകാരുടെ 'ഐപിഎല്‍' ആയ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മാരക ബൌളിംഗ് ...

news

ധോണി ഗ്രൌണ്ടിലെത്തിയതോടെ കോഹ്‌ലി പരിശീലനം നിര്‍ത്തി; ഉടന്‍ ‘ഹെലികോപ്‌റ്റര്‍’ പറന്നു!

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വിമര്‍ശകരുടെ ...

news

കങ്കാരുക്കളെ കടുവകള്‍ കൊന്നുതിന്നു; ഷക്കീബിന് മുന്നില്‍ തകര്‍ന്ന് ഓസ്‌ട്രേലിയ - ബംഗ്ലാദേശിന് ചരിത്രവിജയം

ക്രിക്കറ്റ് ലോകത്തെ അതിശക്തന്മാരായ ഓസ്ട്രേലിയയെ തകർത്ത് ചരിത്രം കുറിച്ച് ബംഗ്ലാദേശ്. 20 ...

Widgets Magazine